“ഈ മാല സേതു അനുവിന് കൊടുത്തിട്ട് പോയതാ.. നീ പോയി അവനോട് പറയണം അനുവിന് അവന്റെ കൂടെ വരാൻ ഇഷ്ടമല്ലെന്നു “…നന്ദകുമാർ ഒരു മാല രാജയുടെ നേരെ നീട്ടി..
“അവൻ എന്റെ ജീവൻ രക്ഷിച്ചവനാണ് “…
“രാജ ഇവിടെ സെന്റിമെന്റ്സ് നോക്കിട്ട് കാര്യമില്ല.. അവനെ പോലെ ഒരുത്തൻ വേണം ഷെട്ടിയരോട് നേരിട്ട് യുദ്ധത്തിനും ഇറങ്ങുമ്പോൾ “…
“അവൻ അവിടെയുള്ളപ്പോൾ ആ തുറമുഖതും നമ്മൾക്കും എത്തിപെടാൻ പറ്റുമോ “..രാജ തന്റെ രണ്ടു സുഹൃത്തേകളെയും നോക്കി…
ശേഖരന്റെ ഓഫീസിൽ…
“ജോയി നമ്മടെ ലോഡ് “…
“ഞാനീല്ല പിള്ളർ എന്തോ ഭാഗ്യകൊണ്ടാണ് രക്ഷപെട്ടത് “…
വക്കിൽ ജോയി ശേഖരന്റെ ഓഫീസിൽ നിന്നും ഇറങ്ങിപോയി…
“ഒന്നും തോന്നരുത് ഞങ്ങളും പോകുവാണ് “..
20 വർഷം കൂടെ നിഴൽ പോലെ നടന്നവർ ശേഖരനെ ഒറ്റയാക്കി ആ റൂമിൽ നിന്നു ഇറങ്ങിപോയി…
കുറച്ചു സമയം കഴിഞ്ഞു കമ്പനി മാനേജർ പിള്ള ശേഖരന്റെ ഓഫീസ് റൂമിലേക്ക് കടന്നു വന്നു…
“നമ്മടെ മേജർ ഷെയർസ് ഓക്കേയും പിൻവലിച്ചു സാർ..പല ബ്രാഞ്ചുകളിലും ആളുകൾ വന്നു പ്രശ്നം ഉണ്ടാകുന്നു “…
“പിള്ള എന്താ വേണ്ടേവെച്ചോ ചെയ്തോ..
കൊടുക്കാൻ ഉള്ളതും എത്രവെച്ച സെറ്റിൽ
ചെയ്‌തോ “…
“സാർ ഇതൊരു വലിയ തുകയാണ് “…
“താൻ ഞാൻ പറഞ്ഞത് ചെയ്താൽ മതി “..ശേഖരൻ പിള്ളയെ ദേഷ്യത്തിൽ നോക്കി…
പിള്ള റൂമിൽ നിന്നും ഇറങ്ങി പോയി…
ശേഖരൻ തന്റെ മൊബൈൽ എടുത്തു പി എ റെഹിമിനെ വിളിച്ചു…
“റെഹിം,ഞാൻ രാജിവെക്കുകയാണ് “…
തുടരും…
ഫ്ലാഷ് ബാക്ക് ഇവിടെ കൊണ്ട് അവസാനിച്ചു…
കേരളത്തിലെ നമ്പർ ടു ബിസിനസിന്റെ കഥ ഞാൻ എഴുതികൊണ്ടുയിരിക്കുയാണ്….