ഒരു ഓണം കാലമാണ് എല്ലാം മാറ്റി മറിച്ചത്.
ശേഖരന്റെ രണ്ടാമത്തെ മകൻ അർജുൻ നാട്ടിൽ ലേക്കു മടങ്ങി വരുന്നു..ഞാൻ ആയിരുന്നു അവരെ വിളിക്കാൻ എയർപോർട്ടിൽ പോയത് കൂടെ ശേഖരന്റെ മൂന്നാമത്തെ മക്കൾ അനുശ്രീയും ഉണ്ടായിരുന്നു..
ഞങ്ങൾ വീട്ടിൽ ലേക്കു പോകുമ്പോൾ സേതു കാർ കംപ്ലയിന്റ് ആയി വഴിൽ കിടക്കുന്നതു കണ്ടത്..
ഞാൻ കാർ ഒതുക്കി..
സേതു എന്റെ അടുത്തേക്കും വന്നു..
“എന്നാ പറ്റി “ഞാൻ അവനോട് ചോദിച്ചു..
“കാർ പണി തന്നു ഞാൻ കുറെ നോക്കി റിജോ പോയിട്ടുണ്ട് ”
“നീ വരുന്നോ ”
“വീട്ടിൽ ലേക്കും ആണോ ”
“ഇവരെ പിക്ക് ചെയ്യാൻ പോയതാണ് ”
“ഇവര് ആരാ “സേതു മുന്നിലേ ഡോറിൽ കൂടെ തല ഉളിലേക്കുയിട്ടു പുറകിലേക്ക് നോക്കി ചോദിച്ചു…
” ശേഖരൻ സാറിന്റെ മകളാണ് ”
“ഡോ സേവി ഇങ്ങെനെ വഴിയിൽ കണ്ട ആളുകളുമായി സംസാരിച്ചു നില്കാതെ വേഗംകാർ എടുക്കും ” അനു വളരെ ദേഷ്യത്തോടെയാണ് പറഞ്ഞെ..
“നീ വരുന്നോ ”
“ഇല്ലാ നീ പോകോ “സേതു എന്നോട് പൊക്കൊള്ളാൻ പറഞ്ഞു…
“സേവി പോകാം “.അർജുൻ പറഞ്ഞപോൾ ഞാൻ കാർ മുന്നോട്ട് എടുത്തു..
“അതാരാ “കാർ കുറച്ചു മുന്നോട്ട്അ ചെന്നപ്പോൾ ർജുൻ എന്നോട് ചോദിച്ചു…
“അതാണ് സേതു “.
“വന്ന ദിവസം തന്നെ അഛന്റെ ഹീറോയെ നേരിൽ കാണാൻ പറ്റിയലോ “..അർജുനൻ പറഞ്ഞു…
ഞാൻ അവരെയാക്കി കുറച്ചു കഴിഞ്ഞണ് റിജോയും സേതുവും വന്നത്..
ആ ഓണത്തിന് സേതുവിന് പകരം സത്യൻ മാമ്മനെയാണ് വീട്ടിൽ ലേക്കു ശേഖരൻ പറഞ്ഞു വിട്ടതും..
വിശേഷ ദിവസങ്ങളിൽ കുടുംബം ക്ഷേത്രത്തിൽ പോകുന്ന പതിവ് ശേഖരനുണ്ട്..ആ പ്രാവിശ്യം സേതുവാണ് സത്യൻ മാമ്മനും പകരം പോയത്.