ജയിലിന്റെ മുന്നിൽ ഞങ്ങളെ ആരെയും നോക്കുക പോലു ചെയ്യാതെ സേതു സത്യൻ മാമ്മന്റെ കൂടെ പോയി..
അന്ന് അവിടെ വെച്ച് ഞങ്ങൾ പല വഴിയിൽ ആയി. തിരിച്ചു ശേഖരന്റെ അടുത്ത് പോയില്ല..
ഒരു വർഷം കഴിഞ്ഞു സേതു എന്നെയും അപ്പനെയും ഇങ്ങോട്ട് കൊണ്ട് വന്നു.തന്നെ ചതിച്ചവർക്കും മുഴുവൻ അവൻ പണി കൊടുത്തു..
ഇന്നു കേരളത്തിൽ നമ്പർ ടു ബിസിസയിൽ രാജ – ശശിധരൻ കമ്പനി മാത്രെമേയുള്ളു..
രാജ ഇന്നു എംപിയാണ്,ശശിധരൻ പാർട്ടി പ്രസിഡന്നും..
സേതു എന്താണ് അവർക്കു ചെയ്തു കൊടുത്തത് അവൻ മാത്രം അറിയാം..കാറിന്റെ ഷോറും പോലും അവന്റെ പേരിൽ കൊടുക്കാൻ അവർ തയാറായിരുന്നു..അവനും വേണ്ടത് ഒരു ജോലിയും. പിന്നെ ഈ കിടക്കുന്ന കാറും..
“അനു ഗോപേട്ടൻ ബന്ധം സേവിക് അറിയില്ല.”എല്ലാം കേട്ടു കഴിഞ്ഞപ്പോൾ മേഘ അവനോട് ചോദിച്ചു…
ഞങ്ങൾക് അറിയില്ലായിരുന്നു.അനുവിന്റെ കുഞ്ഞു സേതുവിന്റെ ആണെന്ന് അവനും അറിയില്ല എന്നതാണ് സത്യം..
കല്യാണം കഴിഞ്ഞു അന്ന് രാത്രിയിൽ രാജയുടെ ആളുകൾ കിരൺനേ പണിതു.
3 മാസം കഴിഞ്ഞുയാണ് അവൻ നേരെ നിക്കുന്നത്..
ഒരു കല്യാണം വേണ്ടയെന്നന്നു എടുത്തു നിന്ന് ചേച്ചി കൂടെ വന്നപ്പോൾ ആൾ കുറെ ഒതുങ്ങി.പിന്നെ പ്രശ്നം ഒന്നുല്ല.ഇതിന്റെ ഇടയ്യിൽ സത്യൻ മാമ്മന്റെ കളി എന്തോയുണ്ട്..
“ഈ സേതു ആരെങ്കിലും കൊന്നിട്ടുണ്ടോ.”..കിർത്തന സേവിയോട് ചോദിച്ചു…
“ഇല്ല, ചേച്ചിക് ആരെങ്കിലും കൊല്ലണോ..”..സേവി ദേഷ്യത്തിൽ കിർത്താനയെ നോക്കി..പക്ഷേ അവന്റെ ചുണ്ടിൽ ഒരു ചിരിയും ഉണ്ടയിരുന്നു…
“വെറുതെ ചോദിച്ചു എന്നെയുള്ളു.”..സേവിയുടെ നോട്ടത്തിന്റെ പേടി മറച്ചു പിടിച്ചു ചമ്മിയാ ഭാവത്തിൽ അവൾ മറുപടി പറഞ്ഞു..