“അവന്റെ ഇടി കിട്ടാൻ മിനിമം കുറച്ചു ആരോഗ്യം വേണം എന്റെ ചേച്ചി”.. സേവി പഴയ തമാശമൂഡിലേക്കു വന്നു…
“ഇത്രേം നെഗറ്റീവ് കാര്യങ്ങൾ ചെയ്യുന്ന സേതുവിനെ അനുവിന് എങ്ങനെ ഇഷ്ടമായി..”..കിർത്താന സേവിയെ വിടാൻ ഭാവമില്ലായായിരുന്നു…
“എന്നിക് ചേച്ചിയെ കണ്ടപ്പോൾ ഇഷ്ടമായില്ലേ, ചേച്ചിയുടെ സ്വഭാവം അറിഞ്ഞിട്ട് ആണോ..”.. സേവി കിർത്താനയെ അടിക്കൻ തന്നെ തീരുമാനിച്ചു…
“ഡാ ചെക്കാ..”..നമ്മടെ സേവിയുടെ ടീച്ചർ പഴയ ഫോമിൽ തിരിച്ചുയെത്തി…
“ഞാൻ പോട്ടെ,പിന്നെ ചേച്ചിയെ എവിടോ അവനും ഇഷ്ടമാണ് അല്ലെങ്കിൽ ചേച്ചി ഇപ്പോൾ ചേച്ചിയുടെ വീട്ടിൽ നിന്നെന്നെ..”..സേവി തിരിച്ചു നടന്നു…
“ഞാൻ പറഞ്ഞപ്പോൾ എന്തയി..”.. കിർത്താന മേഘയെ കൺവീൻസ് ചെയ്യാൻ നോക്കി..
“എന്നിക്ക് എന്റെ സേതുയെട്ടനെ വേണം..”..ടീച്ചർ അവളുടെ ഗോപുസിനെ വിടുമോ..
“നിന്നക് ഭ്രാന്ത്ണ്..”..
“എന്നിക്ക് മനസിൽലായി, എന്നെ ഡിവോഴ്സ് ആക്കി എന്റെ സേതുവേട്ടനെ നിനക്ക് കെട്ടാൻ അല്ലെ..”.. കിർത്താൻയുടെ തോളിൽ പിടിച്ചു മേഘ പറഞ്ഞു..
“നിന്നക് മുഴുത്ത ഭ്രാന്ത് തന്നെയാണ്..”..മേഘയെ വിട്ടു കിർത്താന സ്റ്റാഫ് റൂമിലേക്ക് നടന്നു..
മേഘ കോളേജിൽ നിന്ന് വീട്ടിൽ വന്നു..
സേതു റൂമിൽ കട്ടിലിൽ കിടക്കുയായിരുന്നു..
അവൾ ബാത്‌റൂമിൽ കയറി മുഖം ഒന്നും കഴുകി തിരിച്ചു വന്നു..
“അതെ സേതുയേട്ടാ,നമ്മക്ക് ഒന്നും പുറത്തു പോയാലോ..”..ടീച്ചർ ആദ്യത്തെ ബോംബ് പൊട്ടിച്ചു..
“എന്താ.”..സേതു അവന്റെ കണ്ണുകൾ തുറന്നു അവളെ നോക്കി..
“നമ്മക്ക് ഒന്നും പുറത്തു പോയാലോയെന്ന്, എന്റെ സേതുയേട്ടാ..”..സാരി അരയിൽ കുത്തി ലാസഭാവത്തോടെ കട്ടിലിലേക്കും നടന്നു അടുത്തും മേഘ…