എന്താ ഇവിടെ നടക്കുന്നത് എന്ന് അറിയാതെ സേതു ബെഡിൽ നിന്നു എഴുന്നേറ്റു..
“നിന്നക്ക് ഈ പേര് എവടെ നിന്ന് കിട്ടി..”..അവന്റെ അടുത്തേക്കും വന്നുനിന്ന മേഘയെ പേടിയോടെ നോക്കി അവൻ ചോദിച്ചു..
“എന്നിക്ക് പ്രശ്നം ഒന്നുല്ല ഞാൻ ഡിവോഴ്സ് പേപ്പർ ഒപ്പിട്ട് തരാം,പക്ഷേ എന്നിക്ക് അനുവിനെ പറ്റി അറിയണം.”..അവന്റെ മുന്നിൽ കൈകെട്ടി നിന്നും മേഘ ചോദിച്ചു…
“അനു അല്ല,എന്റെ ശ്രീക്കുട്ടി എന്റെ മാത്രം”…
ഗോപുസ് അവന്റെ ടീച്ചറിനോട് സേതുവിന്റെ കഥാപറഞ്ഞു തുടങ്ങി…
പ്ലസ്ടു കഴിഞ്ഞു അച്ഛന്റെ മുതലാളിയുടെ കമ്പനിയിൽ ജോലിക്കും കയറിയതാണ്…
കമ്പനിയിൽ നിന്ന് ഒരു ഫയൽ എടുത്തു മുതലാളിയുടെ വീട്ടിലേക്കും വരുന്നവഴി വണ്ടി പണി തന്നു റോഡിൽ കിടക്കുമ്പോൾ ആയിരുന്നു സേവി അതുവഴി വന്നതും..അവനോട് കാര്യങ്ങൾ സംസാരിച്ചു നിന്നപ്പോൾ ആയിരുന്നു ആദ്യമായി ഞാൻ അവളെ കാണുന്നത്…കാറിന്റെ പുറകിലെ സീറ്റിൽ ഒരു സൺഗ്ലാസ് ഓക്കേ വെച്ചു എന്നെ പുച്ഛിച്ചു സംസാരിച്ച അവളുടെ മുഖത്തേക്കല്ല ഞാൻ നോക്കിയതും അവളുടെ കോന്ത്രപല്ല്ലേക്കാണ് എന്റെ നോട്ടം പോയതും…
ആദ്യതെ കുട്ടികാഴ്ചാ കഴിഞ്ഞു ഞാൻ അവളെ പിന്നെ കാണുന്നത് ഓണത്തിനാണ്.. ശേഖരൻ മാമ്മൻ പറഞ്ഞ പ്രകാരം അവരുടെ കുടുംബഅമ്പലത്തിൽ പോകാൻ ഞാൻ റെഡിയായി ചെന്നു…
ചുവന്ന ഹാഫ്സാരി കഴുത്തിൽ സ്വർണചെയിൻ കാതിൽ ജിമ്മിക്കി കൈയിൽ ചുവന്ന കുപ്പി വള്ളകൾ…
കുറെ സമയത്തെക്കും ഞാൻ വേറെരോരു ലോകത്തുയായിരുന്നു…
“സേതുവാണോ ഈ തവണ കൂടെ വരുന്നേ “..അനിത അമ്മായി ആയിരുന്നു അത്..