ശേഖരനെ മാമ്മൻ എന്നു അനിതയെ അമ്മായി എന്നുമാണ് ഞാൻ വിളിച്ചുയിരുന്നത്…എന്റെ അച്ഛൻ സത്യൻ ആണെന്നും അറിയാവുന്നതു അവർക്കു മാത്രമായിരുന്നു…
അനിതഅമ്മായിടെ ശബ്ദം എന്നെ തിരിച്ചു അങ്ങോട്ട് കൊണ്ടുവന്നു…
യാത്രയിൽ ഉടാനീളം റിയർവ്യൂ മിററിലുടെ അവളെ തന്നെ ഞാൻ നോക്കുയായിരുന്നു അജുവിനോട് തമാശകൾ പറഞ്ഞു ചിരിച്ചു അവന്റെ ദേഹത്ത് കുസൃതി കാണിച്ചു നോവിച്ചു…അമ്പലത്തിൽ എത്തിയതും പോലും ഞാൻ അറിഞ്ഞില്ല…
തൊഴുന്നതിനു ഇടയിൽ എന്റെ കണ്ണൊന്നു പാളിയപ്പോൾ എന്നെ തന്നെ നോക്കി നിൽകുന്നെ ശ്രീകുട്ടിയെയാണ് ഞാൻ കാണുന്നത്…
എന്ത്ന്ന് ഞാൻ പിരികം ഉയർത്തി അവളോട് ചോദിച്ചപോൾ അവൾ നോട്ടം പിൻവലിച്ചു..
അമ്പലത്തിൽ തൊഴ്ത്തുയിറങ്ങി ഞാൻ അടുത്ത ആൽമരതറയിൽ ചെന്നുയിരുന്നു…
ശ്രീകൂട്ടിയും എന്റെ അരികിലേക്കും നടന്നു വന്നു…
“അച്ഛനും അമ്മയും “..ഞാൻ അവളോട് ചോദിച്ചു..
“ചേട്ടന്റെ ജാതകം നോക്കാൻ പോയി തിരുമേനിയുടെ അടുത്തേക്കും”..ശ്രീകുട്ടിയും എന്റെ അടുത്തേക്കും കയറിയിരുന്നു…
പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല ഇനി ആരും ചോദിച്ചു തുടങ്ങുമ്മെന്ന് വിചാരിച്ചു രണ്ടുപേരും അവിടെയിരുന്നു…
അവസാനം അവൾ തന്നെ മൗനം അവസാനിച്ചു…
“മാമ്മനും അമ്മായിയും എന്താ അങ്ങേനെ വിളിക്കുന്നെ “..
“എന്നോട് അങ്ങേനെ വിളിച്ചാൽ മതിയെന്ന് പറഞ്ഞു “…
“അത് എന്താ “..
“പുറത്തു പറയരുത് “..ഞാൻ അവളെ നോക്കി ചുറ്റുയൊന്നു കണ്ണോടിച്ചു…
“ഇല്ല “..ശബ്ദം താഴ്ത്തി എന്റെ കൈകുട്ടിപിടിച്ചു അവൾ പറഞ്ഞു…
സത്യപറഞ്ഞാൽ എന്നിക്കു ചിരിവന്നു പോയിരുന്നു…