അവൾ എന്നെ ആദ്യമായി തൊട്ടു…പ്രേതെകത ഒന്നും ആ സ്പർശനത്തിൽ ഇല്ലായിരുന്നു…
രഹസ്യം അറിയാനുള്ള ഒരു കുട്ടിയുടെ ആകാംമിഷപോലെയെ എനിക്കും അതിനെ തോന്നിയുള്ളു…
“സത്യൻ എന്റെ സ്വന്തം അച്ഛനാണ് “..
“ശെരിക്കും, ഇവിടെ വേറെയാർക്കു അറിയില്ലേ “..അവൾ എന്നെ അത്ഭുതത്തോടെ നോക്കി…
എങ്ങനെ നോക്കാതെയിരിക്കും കൊച്ചിലെ മുതൽ അവളെ എടുത്തോണ്ട് നടന്ന സത്യൻ മാമ്മനും ഒരു കുടുംബം ഉണ്ടെന്നു അറിഞ്ഞാൽ…
“ഇല്ല “..
“ചേട്ടന്റെ വീട്ടിൽ ആരൊക്കെയുണ്ട് “..
“അമ്മ അനിയത്തി “…
അപ്പോഴേക്കും അവര് തിരിച്ചു വന്നുയിരിരുന്നു…
തിരിച്ചുള്ളയത്രായുടെ മധ്യത്തിൽ ആയിരുന്നു റിജോയുടെ കോൾ വരുന്നത്..കമ്പനിയിൽ ലോഡ് പോകുന്നതിൽ തോഴിലാളികളുമായി പ്രശ്നമയെന്നു പറഞ്ഞു…
സേവി വന്നപ്പോൾ ഞാൻ ഇറങ്ങി എന്റെ പുറകെ അജുവും ഇറങ്ങി വന്നു…
പ്രശ്നങ്ങൾ ഒതുക്കി അജുവിനെ അവന്റെ റൂമിലാക്കി പുറത്തേക്കു വരുബോൾ ആയിരുന്നു ആരോ എന്റെ കൈയിൽ പിടിച്ചു ഒരു റൂമിലേക്കു കയറ്റിയാതും പെട്ടന്ന് ആ മുറിയുടെ വാതിൽ അടഞ്ഞും…
“ഗുണ്ട, പ്രശ്നം ഓക്കേ ഒതുക്കിയോ “..കൈയും കെട്ടി മുഖത്തു കുറച്ചു ദേഷ്യവും കേറ്റിവെച്ചു ശ്രീകൂട്ടി എന്നോട് ചോദിച്ചു…
“താൻ ആയിരുന്നോ “..പേടിച്ചപോലെ ഞാൻ അഭിനയിച്ചു അവളോട് പറഞ്ഞു…
ശെരിക്കും ഞാൻ പേടിച്ചു പോയിരുന്നു.. ഒരു വലിയ പ്രശ്നം തീർത്തു പിറ്റേദിവസം വെളുപ്പിന് ആയിരുന്നു സമയം…
“എന്താ ഗുണ്ട പേടിച്ചുപോയ “…
“ഉറക്കം ഒന്നുല്ലേ..ഞാൻ പോട്ടെ “ഞാൻ വാതിലെന്റെ അടുത്തേക്കും നടന്നു…