കഴിച്ചാരുന്നു… ഞാൻ പറഞ്ഞു
ഞാൻ ജിനി ചേച്ചിയുടെ മുഖത്തേക്ക് നോക്കി അവർ പെട്ടെന്ന് മുഖം വെട്ടിച്ചു എനിക്ക് മുഖം തരാതെ നിന്നു..
പണ്ട് ഞാൻ അവരെ വായി നോക്കി നടന്നതല്ലേ ഇപ്പോൾ അങ്ങോട്ടൊന്നും ചെല്ലാതെന്റെ കെറിവു ആയിരിക്കാം…
ജിനി ചേച്ചി എന്താ മൗന വൃതത്തിൽ ആണോ ഒന്നും മിണ്ടുന്നില്ലല്ലോ എന്ന് ഞാൻ ചോദിച്ചു
അമ്മ : അത് തന്നെ നിനക്കെന്ത് പറ്റി ജിനി നിങ്ങൾ നേരിട്ട് കണ്ടാൽ പിന്നെ ബഹളം ആയിരുന്നല്ലോ?
ജിനി : ഒന്നൂല്ല ചേച്ചി, ചിലർക്കൊക്കെ കോളേജിൽ പോയതിനു ശേഷം പിന്നെ നമ്മളോടൊക്കെ മിണ്ടാൻ ഭയങ്കര പാടാ..
ഞാൻ : ഒരു പാടും ഇല്ല, കോളേജിൽ നിന്ന് വരുമ്പോൾ ഈ ടൈം ആകും. പിന്നെ വന്നിട്ട് ഫ്രഷ് ആയി പഠിക്കാൻ ഇരിക്കും.. അല്ലെ അമ്മേ
അമ്മ ഒന്ന് ആക്കി തല ആട്ടി.
ഞാൻ : അതുമല്ല കോളേജും നമ്മുടെ കടയും രണ്ടും രണ്ടിടത്താൻ, ഞാൻ ബസിലെ അല്ലെ പോണത്.. പിന്നെങ്ങനെ അങ്ങോട്ടൊക്കെ വരുന്നത്
ജിനി : ബസ്സിൽ പോകാൻ ആണോ കോളേജിൽ ചേർന്നപ്പോൾ ഇവിടെ നിരാഹാരം ഇരുന്ന് ബൈക്ക് മേടിച്ചത്..
ഞാൻ : വെയിൽ അല്ലെ ചേച്ചി.. ഗ്ലാമർ പോകും..
അത് കേട്ട് അമ്മയും ചേച്ചിയും കൂടി ചിരിച്ചു എന്നിട്ട് അമ്മ എന്റെ തോളിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി
ഞങ്ങൾ അകത്തു കയറിയതും ഗീതേച്ചി 3 ചായ കൊണ്ട് വന്നു..
ഞങ്ങൾ പുറത്തു് നിന്നു സംസാരിക്കുന്ന നേരം കൊണ്ട് അവർ ചായ ഇട്ടു..
ഞങ്ങൾ ഇരുന്ന് ചായ കുടിച്ചു, അടുക്കളയിൽ നിന് ഗീതേച്ചി എന്നെ ഒളി കണ്ണിട്ടു നോക്കുന്നു, കസേരയിൽ ഇരിക്കുന്ന ജിനി ചേച്ചിയും ഒളി കണ്ണിട്ടു നോക്കുന്നു.
ഞാൻ ഫോൺ എടുത്തു കുത്തിക്കൊണ്ട് ഇരുന്നു, അമ്മയും ജിനി ചേച്ചിയും എന്തൊക്കെയോ കടയിലെ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു, ഞാൻ ഇൻസ്റ്റാഗ്രാമിൽ റീൽസ് നോക്കി ഇരുന്നു.