“” അയ്യോ ടാ എനിക്ക് കുക്കിങ്ങോന്നും അറിഞ്ഞുടാ.. “” ഞാൻ ചുണ്ടു മലർത്തി..
“” ആയിശേരി.. അപ്പോ കെട്ടുന്നവൻ ഭാഗ്യവുള്ളവനാ…
മ്മ് വാ ഏതായാലും വന്നെനിക്കൊരു കമ്പനിയെങ്കിലും താ. “”
അവനത് പറഞ്ഞു അകത്തേക്ക് നടന്നു, അല്ലേലും നിന്റെ കാര്യം ഗോപിയാടാ മോനെ.. ഞാൻ പുറകിൽ നിന്നും ചിരിച്ചു
“” നിനക്ക് കുക്കിങ് ഒക്കെ അറിയോ..?? “”
അതെനിക്കൊരു അതിശയം ആയിരുന്നു.. പക്ഷെ ഇവൻ ക്കൊണ്ട് വരുന്ന ഫുഡ്, അമ്പോ ന്താ ടേസ്റ്റ്.. ചോദിക്കുമ്പോൾ സ്വന്തമായി പൊങ്ങിയുള്ള ഒരു കണ്ണിറുക്ക് പതിവായപ്പോ ആ ചോദ്യം അന്യം നിന്നുപോയി..
അതിനൊന്ന് ചിരിച്ചവൻ അകത്തേക്ക് കയറി, അടുക്കള ഏറ്റെടുത്തു.. അവൻ ഉണ്ടാക്കുന്നതും നോക്കി ഞാനവിടെ നിന്നു… ഇതിന്റെ ഒക്കെ രുചി ന്നോ നാവിൽ പതിഞ്ഞതാണ്..
ഉടനെ ബെല്ലടി ശബ്ദം കേട്ടു, അവൻ ഗ്യാസിലിരുന്നത് താഴേക്ക് മാറ്റി,
“” നീയൊന്ന് തുറന്ന് കൊടുക്കോ… ഞാനിപ്പോ വരാം… “” അവനെന്നോടത് പറഞ്ഞതും ഞാൻ ഡോറിനരികിലേക്ക് നടന്നു.
തുറന്നതും നേരത്തെ കണ്ട ചേച്ചിമാരും കുറെ പിള്ളാരും..
“” ഞങ്ങളെ പിള്ളേരെ വിടാൻ വന്നതാ.. മോള് ചായ കുടിച്ചോ..? “”
അതിലൊരു ചേച്ചി ചോദിച്ചതും ഞാൻ തലയനക്കി. അവരെ അകത്തേക്ക് വിളിച്ചു ഞാൻ അടുക്കളയിലേക്ക് നടന്നു.
“” ഇവരെന്താ സിദ്ധു ഈ നേരത്ത്…? “”
“”ഞാനെ ഇവിടുള്ള കുറച്ച് പിള്ളാർക്ക് ക്ലാസ്സ് എടുക്കുന്നുണ്ട്, അപ്പോ അതിനായിട്ട് വന്നതാ..””
“” നിനക്ക് അതും ഉണ്ടോ സൈഡ് ബിസിനസായിട്ട്.. “” എനിക്ക് വീണ്ടും അതിശയം..
“” ഏയ്യ് സൈഡ് ഒന്നുമല്ല… ഞാൻ പഠിച്ചത് പറഞ്ഞു കൊടുക്കുന്നു.. അത്രേ ഉള്ളു, അല്ലാതെ ഇതൊന്നും പൈസക്ക് അല്ല .. “”