“” മ്മ്.. നല്ലതാ മാമി… “” അതിന് അവൻ ചിരിച്ചോണ്ട് ന്റെ തലക്ക് ഒന്ന് കിഴുക്കി..
അവൻ വന്ന കുട്ടികളെ പഠിപ്പിക്കാൻ ഇരുന്നു. കൂടെ ഞാനും, ആദ്യം ഞാൻ കരുതിയത് വന്ന അത്രേം കൊച്ചുകുട്ടികളെ ഉള്ളു എന്നാണ് പക്ഷെ ടോൽത്തു വരെ ഉള്ള കുട്ടികൾക്കാണ് അവൻ ട്യൂട്ടിഷൻ എടുക്കുന്നത്.. ഇവന് ഇത്രക്ക് ബുദ്ധിയോ..??
പറയാതെയിരിക്കാൻ വയ്യ അസ്സലായി പഠിപ്പിക്കുന്നുണ്ട്, കേട്ടിരുന്ന നിക്ക് പോലും അവൻ പഠിപ്പിക്കുന്ന വിവിധ ക്ലാസ്സുകളിലെ സബ്ജെക്ട് തറമായി, ഇത്രേം കഴിവ് ഇതിലുണ്ടെങ്കിൽ ഇവന് ടീച്ചിങ് നോക്കിയാൽ പോരായിരുന്നോ…!! ആഹ്ഹ് ന്തേലും ആവട്ടെ..
അങ്ങനെ ഞാനും ഇടക്ക് ഒന്ന് ശ്രമിച്ചു നോക്കി, മ്മ് അതിനുള്ള ബുദ്ധിയൊന്നും ദൈവം സഹായിച്ചു നിക്ക് കിട്ടിയിട്ടില്ല, ഞാൻ അവിടുന്ന് എണ്ണിറ്റ് ബാൽക്കണിയിലേക്ക് നടന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
വെളിയിലെ തിരക്കുകൾ ഒഴിഞ്ഞു തുടങ്ങുന്നു.. മുന്നിലെ റോഡിൽ ചെറിയ ഒരു തട്ടുകട.. അതിന് പുറകിൽ കടൽ..മ്മ് നല്ല വ്യൂ… ഒരു സുനാമി വന്നാൽ എല്ലാം ശുഭം..
കുറച്ചു കഴിഞ്ഞു അവനും വന്നിരുന്നു അങ്ങോട്ടേക്ക്.. കുട്ടികളെ ല്ലാം പറഞ്ഞയച്ചു അവൻ ആ ചൂരൽ കസേരയിൽ ഇരുന്നു.
“” നിനക്കി കഴിവുണ്ടായിരുന്നിട്ടാണോ… അവിടെ കിടന്ന് കഷ്ടപ്പെടുന്നേ.. “” കിട്ടിയ ഗ്യാപ്പിൽ ഞാൻ തന്നെ തുടക്കമിട്ടു.
“” ഒന്ന് പൊടി.. അടുത്തുള്ള കുറച്ചു പേര് പറഞ്ഞപ്പോ സമ്മതിച്ചു ന്നല്ലാതെ എനിക്കി പരുപാടിയൊന്നും അറിയുല.. “”
“” ഇതിലും കൂടുതലിനിയെന്തോന്നറിയാൻ… ഇപ്പോ ചെയ്യുന്ന തന്നെ സംഭവം… “” ഞാനവനെ മിഴിച്ചു നോക്കി.. ഇനി ഇവൻ മണ്ടനാണോ..?