“” അതൊന്നുമ്മില്ല.. നിയത് വിട്,
ന്നിട്ട് പറ എങ്ങനെ ഉണ്ട് ഫ്ലാറ്റൊക്കെ.. “”
അവൻ കയ്യിൽ തന്ന ചപ്പാത്തിയുടെ പാത്രം ഞാൻ വാങ്ങി, കറിക്കൊക്കെ ന്താ സ്വാദ്.. മിക്കവാറും ഞാൻ പണിക്ക് പോയി ഇവനെ വീട്ടിൽ ഇരുത്തണ്ട വരും.
പിന്നെ കഴിക്കുന്നടം വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല.. ന്തൊക്കെയോ സംസാരിക്കണം ന്നോർത്താണ് വന്നത് പക്ഷെ.. ഇവനെ അടുത്ത് കാണുമ്പോ ന്റെ ധൈര്യം എല്ലാം ചോർന്നു പോകുമ്പോലെ.
കഴിച്ച പാത്രം പോലും കഴുകാൻ സമ്മതിക്കാതെ അവൻ തന്നെ അതും വാങ്ങിക്കൊണ്ടു പോയി. ഭാഗ്യം…
“” എടാ ഞനൊന്ന് ചോദിച്ചാ നിനക്ക് വിഷമാവോ…? “‘ കഴിച്ചു കഴിഞ്ഞു സോഫയിൽ ഇരുന്ന് ടീവി കാണുന്നതിനിടയിൽ ഞനൊന്ന് മുരടനക്കി,
അതിനവൻ ടീവിയിൽ നിന്ന് ശ്രദ്ധ വിടാതെ തന്നെ ചോദിച്ചോളാൻ പറഞ്ഞൂ.
“”നിന്നെകുറിച്ചൊന്നും നിയിത് വരെ പറഞ്ഞിട്ടില്ലല്ലോ…?? ഫാമിലിയെ പറ്റിയോ.. ഫ്രണ്ട്സിനെ പറ്റിയോ ഒന്നും പറഞ്ഞില്ലാലോ നീ.. ന്തേ..!””
വന്ന നാൾ മുതൽ ഇത്രേം ക്ലോസ് ആയിട്ട് കൂടി അവനിതൊന്നും പറയാൻ താല്പര്യം കാണിച്ചിട്ടില്ല. അതോണ്ട്..
“” അങ്ങനെയാരുമില്ല… ഞാൻ ഓർഫണാണ്… “”
അവൻ ടീവിയിൽ തന്നെ ശ്രദ്ധ കൊടുത്ത് വളരെ കൂൾ ആയി പറഞ്ഞതും, ഞനൊന്ന് കിടുങ്ങി, ഇങ്ങനെയും മനുഷ്യനോ..?
“” സോറി സിദ്ധു..!”” ഞാനെന്റെ ഖേതം അറിയിച്ചു.
“” ന്തിന്…?? ഞാൻ ഓർഫണായത് നീ കാരണമാണോ…?? “”
“” അല്ല… “”
“” പിന്നെന്തിന് നീയെന്നോട് സോറി പറയണം…
സ്വന്തം ചോരയെ വേണ്ടെന്ന് വെച്ച് സുഖത്തിന് വേണ്ടി പോകുന്നവരും, പിഴച്ചുണ്ടായതിനെ തള്ളികളയുന്നവരും, ആരും…..
ഉപേക്ഷിച്ചു പോകുന്നവരൊന്നും മരിച്ചുപോയവരല്ല..
മടുത്ത് പോയവരാണ്.. അപ്പോ അവരെ ഓർത്ത് ദുഖിക്കുന്നതിൽ അർത്ഥമില്ല,..