ഒരു കോഫിയുമായി രാവിലെ അവനെന്നെ വിളിച്ചുണർത്തി.
“” നിനക്കാ മുറിയിൽ കിടന്നാ പോരായിരുന്നോടി..””
അവൻ ആ കോഫി ഊതി കുടിക്കുന്നതിനിടക്ക് ന്നോട് ചോദിച്ചു. ന്നാൽ ന്നിൽ നിന്നും ഒരു മറുപടിയും വരാതെ ആയതും, അവനെന്നെ തിരിഞ്ഞു നോക്കി.
“” ടി… എടി മീനു… നിയത് ന്ത് സ്വപ്നം കണ്ടിരിക്കാ… ചെല്ല്… ചെന്നോരുങ്ങാൻ നോക്ക്..””
അവനെന്നെ തട്ടി വിളിച്ചു ഉടനെ ഞെട്ടി ഞാൻ നേരെ നോക്കുമ്പോൾ ന്നെ സസൂഷ്മം നോക്കാണവൻ,
“” മ്മ്.. നിനക്കിതെന്തോ പറ്റി…?? ഇവിടെങ്ങും അല്ലെന്ന് തോന്നുന്നു… “”
അവനെന്റെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു, ഞനൊന്ന് ചിരിച്ചു കാട്ടി. നേരെ മുറിയിലേക്ക് നടന്നു.
കുളിച്ചൊന്ന് ഫ്രഷ് ആയി വെളിയിലേക്ക് ഇറങ്ങിയതും, ബെഡിൽ ഡ്രസ്സ് ഉണ്ടായിരുന്നു.
ഞാനാതെടുത്തുനോക്കി, ഒരു വൈറ്റ് കളർ അനാർക്കലിയായിരുന്നു അത്… നെഞ്ചിന്റെ ഭാഗത്ത് വൈറ്റ് മുത്തുകൊണ്ടുള്ള ഒരു എംബ്രോടേറിയും ഉണ്ടായിരുന്നു. അതെടുത്തതും താഴെ ഇന്നേഴ്സും ഉണ്ടായിരുന്നു.. ശേ.. ഇവനിത്..
എനിക്കാകെ നാണം ഇരച്ചു കയറി. നമ്മള് സ്നേഹിക്കുന്ന ഒരാൾ എല്ലാം അറിഞ്ഞു ചെയ്യുന്നത് കാണുമ്പോൾ, അതും എന്റെ ഇന്നേഴ്സ് ഉൾപ്പടെ, മനസിലാക്കുക ന്ന് വെച്ചാ.. ഷോ… ഇവന്റെയൊരു കാര്യം.. എല്ലാ കള്ളത്തരവും പഠിച്ചു വച്ചിരിക്കാ. ചെക്കൻ….!
ഞനതെടുത്തിട്ടു വെളിയിലേക്ക് ഇറങ്ങാൻ നേരം അപർണ്ണയുടെ കാൾ വന്നു. ഇതെന്തേ ഇത്രേം ലേറ്റ് ആയതെന്നായിരുന്നു ന്റെ സംശയം.
“” നീയെന്താടി അവനെ ചെയ്തേ…? “”
എടുത്തതെ കേട്ടത് അതാണ്, ഏഹ് ഞാൻ… ഞനെന്തോ ചെയ്യാൻ..