“” ആഹ്ഹ് പോട്ടെ… ഒന്നും പറ്റില്ലാലോ..! അതെങ്ങനും ഇടിച്ചിരുനെലോ…? എന്തായിരിക്കും… ഓർത്തിട്ടുണ്ടോ നീ.. ഒന്നും വന്നില്ലാലോ അതന്നെ ഭാഗ്യം..”
അവനെന്നെ വീണ്ടും സമധാനിപ്പിച്ചു അതോടെ പൂർവാധികം ശക്തിയോടെ ഞാൻ അവനിലേക്ക് വീണു, അപ്പോളാണ് കാലിൽ ഒരു വേദന നോക്കുമ്പോൾ തൊലി പോയിട്ടുണ്ട്, അതോടെ എത്തി എത്തി നടന്ന ന്നെയവൻ കൈകൊണ്ട് കോരിയെടുത്തു, ഒന്ന് അമ്പരന്ന ഞാൻ സംഭവം എന്താണെന്ന് മനസിലായതും ന്നിലേക്ക് നാണം ഇരച്ചു കയറി.
“” സിദ്ധു… താഴെ നിർത്ത്.. ഞാൻ… ഞാനടന്നോളാം.. “” ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടും ഞാനങ്ങനെ പറഞ്ഞു, പക്ഷെ പ്രാർത്ഥന മുഴുവൻ അവൻ അതിനെ എതിർക്കണേ ന്നായിരുന്നു.
“” നീയി ചോരേം ഒലിപ്പിച്ചു ഞൊണ്ടി.. ഞൊണ്ടി എപ്പോ ന്റെ കൂടെ നടന്നെന്താൻ… മിണ്ടാതെ കിടന്നോ നീ.. “”
ആഹ്ഹ് പിന്നെ നിക്കണോ കുഴപ്പം.. അഹ് ചുമന്നോ.. അല്ലപിന്നെ.. ഹ്മ്മ്..
അപ്പോളേക്കും ആ കാറിൽ ഉണ്ടായിരുന്നവരെയെല്ലാം ആരൊക്കെയോ ഹോസ്പിറ്റലിലേക്ക് ക്കൊണ്ട് പോകുന്നത് കണ്ട് അവൻ അവിടെ ഒന്ന് നിന്നു. പിന്നെ ഒന്നും മിണ്ടാതെ വണ്ടിയിൽ എന്നെയും ഇരുത്തി നേരെ അവന്റെ ഫ്ലാറ്റിലേക്ക് വിട്ടു.
“” നീയെന്താ ഫ്ലാറ്റിലേക്ക് പോണേ… ഹോസ്പിറ്റലിൽ പോകാന്നല്ലേ പറഞ്ഞെ..!””
വണ്ടി പാർക്കിങ്ങിലേക്ക് നിർത്തിയതും ഞാൻ ചോദിച്ചതിന്
അവനൊന്ന് ന്നെ നോക്കിയതേ ഉള്ളു മറുപടി യൊന്നും വന്നില്ല.
എല്ലാരും ഓഫീസിൽ പോയ സമയം ആയത് ക്കൊണ്ട് ആരോടും കാരണം പറഞ്ഞു വിഷമിക്കണ്ട വന്നില്ല.. അവനെന്നെയും എടുത്ത് മുന്നോട്ടേക്ക് നടന്നു.