അപ്പോളെല്ലാം എന്തെന്നില്ലാത്ത ഒരുതരം സന്തോഷം എന്നിലൂടെ ഒഴിക്കികൊണ്ടേ ഇരുന്നു.
നേരെ അവന്റെ മുറിയിലേക്കാണ് പോയത്.. സത്യത്തിൽ അപ്പോളാണ് ഞാൻ അവന്റെ മുറിയൊന്ന് കാണുന്നത് തന്നെ..
മ്മ് കൊള്ളാം നല്ല ഭംഗിയുണ്ട് മുറികാണാൻ.
എല്ലാം അടുക്കി ഒതുക്കി വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്.. മ്മ് കെട്ടിയാലും ഇതൊക്കെ ഇവൻ തന്നെ ചെയ്തോളൂല്ലോ.. മ്മ് അത് മതി..
അവനെന്നെ ആ കട്ടിലിലേക്ക് ഇരുത്തി. നേരെ അലമാര തുറന്ന് എന്തൊക്കെയോ കയ്യിൽ എടുത്തു.. പിന്നെ തിരിഞ്ഞിരുന്നു കയ്യിൽ ഗ്ലൗസ് ഇടുന്നത് കണ്ടു. അവൻ തിരിഞ്ഞു ന്റെ നേരെ വന്നതും ഞനൊന്ന് കിടുങ്ങി. ഈശ്വര.. ഞാൻ പറഞ്ഞത് വല്ലതും കേട്ട് ഇവനിനി എന്നെ വല്ല ഓപ്പറേഷനും നടത്തി എന്നെന്നേക്കുമായി ഉറക്കാനുള്ള പ്ലാനാണോ..??
അവനെന്റെ നേരെ ആ കട്ടിലിൽ ഇരുന്നു പതിയെ കാൽ അവന്റെ നേരെ വച്ച് ആ ലെഗ്ഗിൻസ് കുറച്ച് സിസ്സേഴ്സ് വച്ച് കട്ട് ചെയ്ത് മാറ്റി. പിന്നെ ന്തോ കോപ്പിലെ സാധനം ക്കൊണ്ട് ആ മുറിവിലേക്ക് ഒന്ന് ഒഴിച്ചതെ ഓർമ്മയുള്ളു.. ഞാൻ കിടന്നു അലറാൻ തുടങ്ങി…
‘” നിയെന്നെ കൊല്ലാനാണോടാ… ഈയ്യ്… ആണോടാ പട്ടി ഇങ്ങോട്ട് കെട്ടിയെടുത്തെ… “” നിന്ന നിൽപ്പിൽ ഒരു ചവിട്ട് കൊടുക്കാൻ ആഞ്ഞതറിഞ്ഞവൻ കാലിൽ ബലമായി പിടിച്ചു.. ഇവന്റെ കൈ ഇത് ന്തോന്ന് കല്ലോ… എനിക്ക് എന്റെ കാലൊന്ന് വലിക്കാൻ പോയിട്ട് ഒന്ന് അനക്കാൻ പോലും പറ്റുന്നില്ല..
“” ഒന്നുല്ല.. നീ.. ദേ ഇങ്ങോട്ട് നോകിയെ..! ന്നെ നോക്കിക്കെ ദേ ഇപ്പോ തീരും.. “”
അഹ് അവനായി അവനെ വായിനോക്കാൻ തന്ന അവസരമല്ലേ ഞാനത് നിരസ്കരിച്ചില്ല, ഒന്നുല്ലേലും ആണൊരുത്തനല്ലേ ന്റെ മുന്നിൽ ഇരിക്കുന്നെ.. അപ്പൊ സ്വാഭാവികമായും ന്നിലെ കോഴി ഉണരും.