“” പിന്നെ പ്രേമം.. അയ്യേ… ഒന്ന് പൊടി.. “” ഞാനവളെ മറികടന്നു വെളിയിലേക്ക് ഇറങ്ങി,
അവളെന്നെ വീണ്ടും പിടിച്ചു നിർത്തി,
നിവർത്തിയില്ലാതെ എനിക്ക് എല്ലാം അവളോട് പറയണ്ട വന്നു.
“” ഹമ്പടി കള്ളി.. പെണ്ണാള് കൊള്ളാലോ..!! ഏഹ്..
കൂട്ടുകാരനാ ഞങ്ങളു തമ്മിൽ അല്ലാതെ വേറെ ഒന്നുമില്ല… ഓഹ് ന്തൊക്കെയായിരുന്നു,, ന്നിട്ടിപ്പോ അവസാനം പെണ്ണിന് അവനോട് പ്രേമം… “”
അവള് കിടന്ന് ബഹളം വെക്കാൻ തുടങ്ങി.. അവിടെ ഉള്ളോർക്ക് മലയാളം അറിയാത്തോണ്ട് കുഴപ്പമില്ല.. പക്ഷെ അവൻ.. അവൻ കേട്ടൊന്നാ ന്റെ പേടി..
“” ന്റടി.. നീയൊന്ന് മിണ്ടാണ്ടിരിക്കോ…?? ആളൊള് കേക്കൂന്ന്… “” ഞാനവളുടെ വായ പൊത്തി..
“”പിന്നെ ഹിന്ദിക്കാർക്ക് അതല്ലേ പണി..!! അത് പോട്ടെ ഇതെപ്പോ തുടങ്ങി…?? അല്ല അവനറിയോ..???അതോ അവനും അറിഞ്ഞോണ്ടാണോ..??””
അപർണ്ണ ന്നെ കടകണ്ണിട്ട് നോക്കി,ഞാൻ അവനിരുന്നിടത്തേക്കൊന്ന് എത്തി നോക്കി, അവിടിരുന്നു ചായ മോന്തുന്നു ജന്തു..
ന്നാ ഞാൻ പിണങ്ങി നിക്കാ വന്ന് മിണ്ടല്ല.. ന്തൊരു സാധനം ആണോ ഇത്..
“” ന്റെ പൊന്നെ…..അവനോടിത് പറയല്ലേ…അവനിത് അറിഞ്ഞിട്ടുക്കുടിയില്ല.. !!
മാത്രോമല്ല അവന്റെ സ്വഭാവം നിനക്കറിയല്ലോ…?? അവനിവിടെ മിണ്ടുന്നത് തന്നെ ന്നോടും നിന്നോടും മാത്രാ… അതിന് ബാക്കി ആളോൾക്ക് കുറച്ചു കണ്ണുകടി ഉണ്ടു താനും.. “”
ഞനത് പറഞ്ഞപ്പോ അവളതിന് ശെരി വച്ച്..
“” അതൊ ക്കെ…!! അല്ല സിദ്ധു അങ്ങനെ പെണ്ണുങ്ങളോട് മിണ്ടുന്നത് പോയിട്ട് ആരേം നോക്കുന്നതുപോലും ഞാനിതുവരെ കണ്ടിട്ടില്ലാലോ… പിന്നെ ഏത് പെണ്ണിന്റെ പുറകെ മണത്തു പോയിന്നാ നീയി പറയണേ..?? “”