ഞനൊന്നൂടി സൂക്ഷിച്ചു നോക്കി, ഓഹ് മദർ ഓഫ് ഡ്രാഗൺ ആണാ…. ഞാൻ സ്വയം തലയിലൊന്ന് തല്ലി,
അപ്പോളാണ് അവൻ നേരെ തിരിഞ്ഞത് അങ്ങനെ ആബ്സിലേക്ക് ന്റെ കണ്ണ് ചലിച്ചു , ഇതെത്ര… ഒന്ന്… രണ്ട്..മൂന്ന്.. നാല്.. അഞ്ചു… ആറ്… ഏഴ്…. എട്ട്…. ഏഹ്
ഏട്ടോ..?? അതെങ്ങനെ ശെരിയാവും..?? സിക്സ് പാക്ക് ന്നല്ലേ പറയാറ്… അപ്പൊ പിന്നെ ഇതേങ്ങനെ ശെരിയാവും…
“” ടി…. “” അവന്റെ ശബ്ദം വീണതും ഞനൊന്ന് ഞെടുങ്ങി.. പതിയെ ആ മുഖത്തേക്ക് നോക്കി
“” എണ്ണി പഠിച്ചാ…? “” ആ മുഖത്തൊരു ചിരി.. ന്റെ കണ്ണുകൾ അവന്റെ അബ്‌സിലേക്ക് നീണ്ടു.
ശേ.. ഇത്രേം നേരം ഞാൻ അവന്റെ വയറിൽ ആയിരുന്നോ കൈയും വെച്ചു എഞ്ചുവടി പഠിച്ചത്.. ശേ… നാണക്കേടായ്.. അത് മനസിലായി ആവണം അവൻ വിഷയം മാറ്റിയത്.
“” ചെന്ന് മേലൊന്ന് കഴുകി വാ… ഇതപ്പടി ചോരയും ചെളിയുമാണ്… “”
അവനെന്റെ ഡ്രസിലേക്ക് നോക്കി പറഞ്ഞു നിർത്തി.
“” ഇട്ട് മാറാൻ ഒന്നുമില്ലടാ.. ന്റെ ആണേൽ നനച്ചും ഇട്ടിരിക്കാ… “”
മറുപടിയൊന്നും പറയാതെ അവനാ കാബോർഡ് തുറന്ന് ഒരു അയഞ്ഞ പിങ്ക് ടി ഷർട്ടും ഒരു ലോങ്ങ് സ്‌ക്രെട്ടും എടുത്തു തന്നു..
ഇവനിത് എവിടുന്നാണോ പെൺപിള്ളേരുടെ ഡ്രെസ്സിന്റെ ഇത്രേം മഹനീയ ശേഖരം.. ഇനിയിപ്പോ ഇവന് സൈഡ് ആയിട്ട് തുണികച്ചോടോമുണ്ടോ…??
ഞാൻ ന്തെങ്കിലും ചോദിക്കുന്നത് മുന്നേ അവനാ മുറിവിട്ടിറങ്ങി. ഞാൻ പിന്നെ അധികം ചികയാതെ നേരെ ബാത്‌റൂമിൽ കയറി…
തിരിച്ചിറങ്ങുമ്പോൾ അവനാ ഹാളിൽ ഇരിപ്പുണ്ടായിരുന്നു അവനവന്റെ ലാപ്പിൽ ന്തോ നോക്കുകയായിരുന്നു, ന്നെ കണ്ടതും ഒന്ന് ചിരിച്ചു അവനത് മടക്കി വെച്ചു.