“” അഹ് നീ വന്നോ…?? “” അവനെന്നെ നോക്കിയൊന്ന് ചിരിച്ചു എനിക്ക് ഇരിക്കാൻ ചെയർ വലിച്ചിട്ടു തന്നു.
“” ഒരു രണ്ടെണ്ണം അടിക്കുന്നതിൽ നിനക്ക് സീനൊന്നും ഇല്ലലോ.. “”
അവൻ ബീൻ ബാഗിന്റെ പുറകിലേക്ക് കയ്യിട്ടു രണ്ട് ബിയർ മുന്നോട്ടേക്ക് വച്ച്, കൂടെ ഒരു ഫുള്ളും
“” ന്ത് സീൻ നീയൊഴി..”” അവനൊന്ന് ചിരിച്ചു ക്കൊണ്ട് അടുക്കളയിലേക്ക് നടന്നു, തിരിച്ചു വന്നത് കുറച്ച് ചില്ലി നട്സുമായിയാണ്.. പിന്നെ ഞങ്ങളു രണ്ടാളും അടിതുടങ്ങി, അവനാറാമത്തെ ബീയറും ഒരു ഹോട്ടു പകുതിയും തീർത്തു കുപ്പി അവിടെ വെക്കുമ്പോൾ ഞാൻ ഒരു ബിയറിന്റെ പകുതിയിൽ നിൽക്കുകയയിരുന്നു,
“” അപ്പൊ മിന്നു… “” ചെറിയ കിക്കിലാണെങ്കിലും അവനങ്ങനെ വിളിച്ചപ്പോ അടിവയറിൽ നിന്നൊരു പെടപ്പ്, ഞാൻ അത്രെയേറെ പ്രണയദ്രമായി അവന്റെ വിളിക്ക് വിളിക്കെട്ടു,
“” നിനക്കറിയോ…? ആ പ്രീതയില്ലേ… അവൾ… അവൾ….. “””
അവന്റെ നക്ക് ചെറുതായി കുഴയുന്നുണ്ടായിരുന്നു,
“” അവളെന്ത്…?? നീ കാര്യം പറഞ്ഞെ സിദ്ധു… “”
ഞാൻ പെട്ടെന്ന് നേരെ ഇരുന്ന് അവനെ കുലുക്കി വിളിച്ചു.
“” അവൾ…. വൾ ന്നോട്… ഈ ന്നോടത് പറഞ്ഞു…”” അവനെന്റെ കവിളിൽ പിടിച്ചു വലിച്ചോണ്ട് ന്റെ തോളിലേക്ക് വീണു..
“” ന്ത് പറഞ്ഞുന്നു.. “” ന്റെ ബലമെല്ലാം നഷ്ടമാവുമ്പോലെ.. ഞനവന്റെ അടുത്തൊരു ജീവനില്ലാത്ത പോലെ ഇരുന്നു, ഇനി അപർണ്ണ പറഞ്ഞ പോലെ വല്ലതും.
‘” അവളെന്നോട് പറഞ്ഞു… ന്നെ ഇഷ്ടം… ഇഷ്ടമാണെന്ന്… നീ പറ അവളോട്.. എനിക്ക് “”
“” നിനക്ക്….!!”” ന്റെ ഹൃദയം നുറുങ്ങി, ന്റെ ദേവി ഞാൻ കരുതുന്ന പോലെ ഒന്നും ഉണ്ടാവല്ലേ…