“” ന്നിട്ട് നിയടിച്ചില്ലേ.. “” അതേ നോട്ടത്തോടെ അവളെന്റെ മുഖത്തേക്ക് നോക്കാതെ തന്നെ ചോദിച്ചു.
“”മ്മ് ഞനൊരു പകുതി… ദാണ്ടേ..”” ഞാനെന്റെ ബിയർ കുപ്പി പൊക്കി കാണിച്ചു. ഒരു ചിരിയോടെ അവളത് വാങ്ങി വായിലേക്ക് കമ്ഴ്ത്തി..
“” നീയെന്താ ഇന്ന് ലീവ് എടുത്തോ…? “” ഞാനവിടെ എല്ലാം വൃത്തിയാക്കുന്ന കുട്ടത്തിൽ അവളോട് തിരക്കി,
“” ലീവ്യോ…?? എടിപെണ്ണേ സമയം നാലായി.. “”
നാലോ…!! ദൈവമേ അത്രേം നേരം ഉറങ്ങിയോ ഞങ്ങൾ. ഞാനവനെ യൊന്ന് നോക്കിട്ട് വീണ്ടും പണി തുടർന്നു.
“” നിന്റെ കാട്ടികുട്ടല് കണ്ടാത്തൊന്നും നിന്നെ ഇവിടെ കെട്ടികൊണ്ട് വന്നതാണെന്ന്… “”
“” ആഹ്ഹ് അങ്ങനെ തന്നെ കുട്ടിക്കോ നീ.. “” പിന്നെ കുറച്ച് നേരം കഴിഞ്ഞു അവളും ഇറങ്ങി, പ്രീതയുടെ കാര്യം മാത്രം പറഞ്ഞു ഞാൻ അവളെ തിരികെ അയച്ചു. ഞാൻ വിളിച്ചിട്ട് അവള് ക്കൊണ്ട് വന്ന കവറിൽ നിന്നും ഒരു റെഡ് സാരിയും കയ്യിലെടുത്തു ഞാൻ പോയൊന്ന് കുളിച്ചു.. തിരികെ ഇറങ്ങുമ്പോളും അവനതേ കിടപ്പ്, നേരെ ചെന്ന് ഡ്രെസ്സ് ചേഞ്ച് ചെയ്ത് ഞാൻ കണ്ണാടിക്ക് മുന്നിൽ നിന്നു. ചുവന്ന സാരിയും മാച്ചിംഗ് ബ്ലൗസ്യും മുഖത്തു അല്പം ഫൗണ്ടനും പിന്നെ ലൈറ്റ് ലിപ്സ്റ്റിക് കും ഇട്ട് നെറ്റിയിൽ ചെറിയൊരു കുഞ്ഞി പൊട്ടും തൊട്ടു.
മൊത്തത്തിൽ ഒന്ന് നോക്കി, മ്മ് ചെക്കൻ ഇന്ന് ഫ്ലാറ്റാവും.
ഞാൻ ചെന്നൊരു കോഫി ഇട്ട്, ദൈവത്തിന്റെ കൃപ ക്കൊണ്ട് അത് അമ്മ നിർബന്ധിച്ചു ഇടീക്കാൻ പഠിപ്പിച്ചത് ക്കൊണ്ട് ഇപ്പോ ഗുണമായി. രണ്ടും വേറെ വേറെ ഗ്ലാസ്സിലേക്ക് പകർത്തി ഞാൻ അവനരികിലേക്ക് നടന്നു. ചായ ഗ്ലാസ്സ് ടേബിളിൽ വച്ചു ഞാൻ സാരീ തലപ്പ് എളിയിൽ തിരുകി,