“” സിദ്ധു… ദേ.. എണ്ണിറ്റെ സമയോരുപാടായി “”
മൂന്നു നാല് വിളി കഴിഞ്ഞതും അവനൊന്ന് മൂരി നിവർന്നു. ന്നെ നോക്കിയൊന്ന് ചിരിച്ചു, ഞാൻ ടേബിളിൽ നിന്നും കോഫി എടുത്ത് അവന്റെ നേരെ നീട്ടി,
“” നിനക്കെങ്ങനെയിപ്പോ ഓക്കേ ആയോ..?? “” അവനത് വാങ്ങി കുടിച്ചു. ശെടാ ഇവന് ഈ സാരീ കാണില്ലേ… ഞാൻ സ്വയമോന്ന് നോക്കി,
ഉണ്ടല്ലോ സാരീ ഉടുത്തിട്ടുണ്ടല്ലോ..
“‘ അതൊക്കെ മാറി… നിനക്ക് ന്നെ കണ്ടിട്ട് ന്തെങ്കിലും തോന്നുന്നുണ്ടോ…??””
“” ഏഹ്ഹ്….!!!” കുടിച്ചോണ്ടിരുന്ന കോഫി അവന്റെ നെറുകിൽ കയറി അവനൊന്ന് ചുമച്ചു.ഉടനെ ഞനവന്റെ തലയിൽ തല്ലി
“” അയ്യേ അതല്ല.. വേറെ ന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ ന്നാ ഞാനുദ്ദേശിച്ചത്.. “”
ഞാൻ നക്ക് കടിച്ചു, ചെ..
“” ആഹ്ഹ് ഇത് കൊള്ളാലോ.. ഇതെവിടുന്ന് കിട്ടി… “”
“” അതൊക്കെ കിട്ടി.. ഇതാദ്യം പറ എങ്ങനെയുണ്ട്..? “”
“” അമ്പോ പൊളി.. നീയൊരു സുന്ദരി തന്നെ… “” അവനെന്റെ കവിൾ വലിച്ചു വിട്ടു. പിന്നെ പറയണോ നിക്ക് അങ്ങോട്ട് എന്തെന്നില്ലാത്ത ഒരുതരം വെപ്രാളം..
“” സിദ്ധു നമ്മക്കിന്ന് പുറത്ത് പോവാടാ… പ്ലീസ്… പ്ലീസ്.. പ്ലീസ്….””
“” ഓഹ് അതിനെന്താ വൈകുന്നേരം ആവട്ടെ പോവാം.. “”
“” ഇനിയെന്തോന്ന് ആവാൻ…? ദേ നോക്കിയേ ഇപ്പോ തന്നെ സമയം നാലര കഴിഞ്ഞു… “”
അവൻ തലക്ക് കൈ കൊടുത്ത് പോയി.നാലരയോ ന്നും ചോദിച്ചോണ്ട് കപ്പും അവിടെ വെച്ചു മുറിയിലേക്ക് വച്ച് പിടിക്കുന്നത് കണ്ടു..
“” എടാ പോകുന്ന കാര്യം എങ്ങനാ…?? “”
അവന്റെ ഓട്ടം കണ്ട് ചിരിയടക്കി ഞാൻ ചോദിച്ചതിന് അകത്തുനിന്ന് മറുപടി വന്നു