“” ഞനൊന്ന് കുളിക്കണ്ട താമസം.. ദേ വരണ്… “”
ഞനൊന് മൂളി അവൻ കുടിച്ച ഗ്ലാസും എടുത്ത് അടുക്കളയിലേക്ക് നടന്നു, അടുക്കളയിൽ കയറുക പോയിട്ട് ഈ വഴിക്കെ വരാത്ത ഞനാണ്.. ഇപ്പോ വന്ന മാറ്റങ്ങളെ..
അങ്ങനെ അവിടെല്ലാം ഒതുക്കി നേരെ ഹാളിലേക്ക് ചെന്നു ഫോണിൽ തോണ്ടി കുറച്ച് നേരം കളഞ്ഞു, അപ്പോളേക്കും അവനും ഇറങ്ങി വന്നിരുന്നു, ഒരു മെറൂൺ കളർ ഷർട്ടും പിന്നെ മുണ്ടും.. അവൻ ആദ്യമായിയാണ് മുണ്ടുടുത്തു കാണുന്നത് ഞാൻ.. സത്യം പറയാലോ…!! മുണ്ടിൽ അവൻ ഒന്നൂടി സുന്ദരൻ ആയപോലെ.. നെറ്റിയിൽ ഒരു മഞ്ഞ കുറി, കയ്യിൽ ഒരു വാച്ച് അത്രേ ഉള്ളു ഒരുക്കം.. ന്നിട്ടും അവന്റെ ഭംഗി…
ഞാനവനെ ഇമപോലും വെട്ടാൻ സമ്മതിക്കാതെ നോക്കിനിന്ന് പോയി.. അവൻ കയ്യിലെ ബക്കറ്റിൽ നിന്നും കുറച്ച് തുണി എടുത്ത് സൈഡിലേക്ക് വിരിച്ചു.. പെട്ടെന്ന് ഒരു മിന്നലേറ്റ പ്പോലെ ഞാൻ പിടഞ്ഞെണ്ണിറ്റു..
അവന്റെ ബാത്‌റൂമിൽ ഞാൻ ഊരിയിട്ട ഡ്രെസ്സും ഇന്നേഴ്സുമാണ് നാണമില്ലാത്തവൻ കഴുകികൊണ്ട് വന്നിട്ടിരിക്കുന്നെ…
“” ന്റെ പൊന്ന് സിദ്ധു നിനക്ക് നാണമില്ലേ.. അയ്യേ.. മാറിയേ ഇങ്ങട്… “”
ഞാനോടി ചെന്നവന്റെ കയ്യിൽ നിന്നും ബക്കറ്റ് വാങ്ങി, ഉടനെ അവൻ അതെന്റേൽ തന്ന് മാറി നിന്നു.
“” അത് ഞാൻ നിന്നോടല്ലേ പറയണ്ടേ.. ന്റെ ബാത്‌റൂമിൽ അല്ലേടി നാറി നീ ഇതൊക്കെ അഴിച്ചിട്ടേ…””
“” അത്.. അതുപിന്നെ ഞാൻ ഓർത്തില്ല.. അല്ലെങ്കിൽ തന്നെ നിന്നോട് ആരാടാ പറഞ്ഞെ പെണ്ണുങ്ങടെ തുണിയൊക്കെ എടുത്ത് നനച്ചിടാൻ.. “”
“” അതിനിപ്പോ ന്താന്നാ.. അങ്ങനെ കഴുകിയ വേറെ വല്ലോം സംഭവിക്കോ.. നീയൊന്ന് പൊടി..””