“” അണ്ണാ… കപ്പലണ്ടി വേണമാ…?? “”
ഞാനും അവനും ഒന്നിച്ചു ഞെട്ടി, മറ്റേ മോന് കപ്പലണ്ടി ക്കൊണ്ട് വരാൻ കണ്ട സമയം… നീ മുടിഞ്ഞു പോവൂടാ ചെറ്റേ… ഞാന പയ്യനെ നോക്കി
അവനെ നോക്കി നിന്നവൻ പെട്ടെന്ന് ന്റെ മേലുള്ള പിടി വിട്ട്, അല്പം മാറി നിന്നു.. അവൻ നിന്ന് പരുങ്ങി കൂടെ ഞാനും..
“” സോറി…. “” അത് മാത്രം പറഞ്ഞു അവൻ പെട്ടെന്ന് അവിടെ നിന്നും നടന്നു.
“” സിദ്ധു…. “” അല്പനേരം അങ്ങനെ നിന്ന് സോബോധം വീണതും ഞാനവനൊപ്പം ഓടി അടുക്കാൻ ശ്രമിച്ചു.
“” സിദ്ധു… പ്ലീസ് ഒന്ന് നിക്ക്… “”ന്റെ വിളി കേട്ടിട്ടും അവൻ നില്കാൻ ഒരുക്കമല്ലായിരിന്നു. ന്നാൽ കാറിന്റെ അടുത്തെത്തിയതും അവൻ നിന്നു.
“” ന്താടാ…. ന്താ പറ്റിയത്… ഏഹ്..? “” ഞാൻ കിതച്ചുകൊണ്ട് കാറിലേക്ക് ചാരി,
“” മീനു സോറി… ഞാനെന്തോ ആലോചിച്ച്… ഐ ആം എക്സ്ട്രീമിലി സോറി… “” അവനെന്റെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി പറഞ്ഞൊപ്പിച്ചു
“” ഇല്ലെടാ…. ഒരു പക്ഷെ ഞാനുമത് ആ നിമിഷം ആഗ്രഹിച്ചിരുന്നു.. “” ഞാൻ പറഞ്ഞവസാനിപ്പിച്ചതും അവനെന്റെ മുഖത്തേക്ക് ഒരു നോട്ടം, കൂടെ
“” നീയെന്തൊക്കെയാ മീനാക്ഷി ഈ വിളിച്ചു പറയുന്നേ.. ദേ നോക്ക് എനിക്ക് ഒരു അബദ്ധം പറ്റി.. അതിന് ഞാൻ നിന്നോട് ക്ഷമയും ചോദിച്ചു… അല്ലാതെ നീ ചുമ്മാ… “”
“” ചുമ്മാതല്ലെടാ.. സത്യായിട്ടും നിക്ക് നിന്നെ ഇഷ്ട… ഞാൻ കരുതിയത് നിനക്ക് ന്നോടും ഇഷ്ടണെന്നാ… “”
“” ന്റെ മീനാക്ഷി… നിയിത് എന്തൊക്കെയാ പറയുന്നേ ന്ന് വല്ല ബോധോമുണ്ടോ…?? നിനക്കെന്താ ഭ്രാന്താണോ…? “”