“” എനിക്കറിയില്ല…. നിന്നെ.. നിന്നെ എങ്ങനെ ഇഷ്ടപ്പെട്ടു… നീ ങ്ങനെ ഉള്ളിൽ കേറിപ്പറ്റി ന്നൊന്നും നിക്കറിഞ്ഞൂടാ.. പക്ഷെ ഒന്നറിയാം.. എനിക്ക് നിന്നെ ജീവനാ സിദ്ധു… “”
ഞാൻ കരച്ചിലിന്റെ വക്കത് എത്തിയിരുന്നു അന്നേരം , അവൻ കുറെ നേരം ന്തോ ചിന്തിച്ചു നിന്നു പിന്നെ ഒന്നും പറയാതെ കാറിൽ കയറി മുന്നോട്ടേക് പോയി, ന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ…
ഒരുപാട് തവണ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല… പിന്നെയത് സ്വിച്ച് ഓഫായി… ഞാൻ അപർണ്ണയെ വിളിച്ചു ഇങ്ങോട്ട് വരാമോ ന്ന് ചോദിച്ചു..
അവിടെ കണ്ട കൽ ബഞ്ചിലേക്ക് ഞാൻ ഇരുന്നു.. ആകെ ഭ്രാന്ത് പിടിക്കുന്നപോലെ, അവനൊരിക്കലും ഇങ്ങനെ പ്രതികരിക്കും ന്ന് ഞാൻ കരുതിയില്ല,
ഇനി ഞാൻ അങ്ങനെ പ്രതികരിച്ചത് തെറ്റായോ..??
അപർണ്ണ വരുമ്പോൾ ഞാൻ അവിടെ ഇരിക്കുന്നത് കണ്ടവൾക്ക് കാര്യം മനസിലായപോലെ ന്റെ അടുത്തായി ഇരുന്നു.
ന്റെ തോളിൽ കൈ വീണതും അവളെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു തീർത്തുല്ലാം.. നടന്ന കാര്യങ്ങൾ പറഞ്ഞപ്പോ അവളും അവനെ വിളിക്കാൻ ട്രൈ ചെയ്തെകിലും ഫലം ഉണ്ടായില്ല..
“” നിക്കവനില്ലാതെ പറ്റില്ലടി… ന്റെ ജീവൻ പോണ പോലെ തോന്നാ നിക്ക്… ശ്വാസം പോണ പോലെ…””
അവളെന്നെ ഒരു വിതുമ്പലോടെ ചേർത്തു പിടിച്ചു. കുറച്ച് നേരമെടുത്തു ഞനൊന്ന് ഓക്കേ ആവാൻ.. ഓക്കേ ആയെന്ന് കണ്ടതും അവളെന്നെയും കൂട്ടി നേരെ പോയത് അവന്റെ ഫ്ലാറ്റിലേക്കാണ്..
ചെന്ന് ഡോർ മുട്ടുമ്പോൾ അകത്ത് അനക്കം ഒന്നും ഉണ്ടായിരുന്നില്ല.. എനിക്ക് ആണെങ്കിൽ അവനെ ഒന്ന് കണ്ടാൽ മതി ന്ന അവസ്ഥയും, അത്രേം അവനിൽ ഞാൻ അടിമപ്പെട്ടിരുന്നു..