“” നിന്നെ തപ്പി നടക്കാൻ തുടങ്ങിട്ട് കുറച്ചധിക നാൾ ആയി… ഇപ്പോളാ കണ്ട് കിട്ടിയതെന്ന് മാത്രം…’” അവിടെ നിന്നവന്മ്മാർ ചിരിക്കാൻ തുടങ്ങി, കൂടെ മുന്നിൽ നിന്ന ആ പയ്യൻ അരയിൽ നിന്നും ഒരു കത്തി എടുത്ത് ഞങ്ങൾക്ക് നേരെ വീശി,
“” നിന്റെയൊക്കെ പുറകെ ഇത്രേം നാൾ ഞാൻ ഉണ്ടായിട്ടും നിനക്കൊകെ ന്നെ ഇപ്പോളാണോ കണ്ട് കിട്ടിയത്…. കഷ്ടം…! ”
സിദ്ധുവൊന്ന് പറഞ്ഞു നിർത്തിയതും മുന്നിൽ നിൽക്കുന്നവന്റെ മുഖമിടിഞ്ഞു, അവനാ കത്തി ഒന്നുടെ ഞങ്ങളിലേക്ക് നീട്ടി,
അവന്റെ പുറകെ ഉണ്ടായിരുന്നവനെ സിദ്ധു നോക്കിയതും മുന്നിൽ നിന്ന പയ്യൻ ഒരു നിമിഷം പിന്നിലേക്ക് നോക്കിയതും ഞൊടിയിഴയിൽ ആ കത്തി സിദ്ധു കൈകലാക്കി വേസ്റ്റ് ബിന്നിൽ ഇട്ടു, അവർ രണ്ടാളുമടക്കം കൂടെ നിന്ന ഞങ്ങൾ പോലും അതിശയിച്ചു അവനെ നോക്കി, അവനിപ്പോളും വളരെ കൂൾ ആയി നിൽക്കുന്നു.
തൊട്ടടുത്ത നിമിഷം രണ്ടാളുടേം ചിരിയും നിന്നു, കൂടെ പുറകിൽ നിന്നവന്റെ കയ്യിൽ നിന്നെന്തോ താഴേക്ക് വീണു, അതൊരു ഇരുമ്പ് കമ്പി ആയിരുന്നു,
അതിലേക്ക് ഒന്ന് നോക്കി സിദ്ധു അവന്റെ അടുക്കലേക്ക് നീങ്ങി
“” എനിക്ക് വേണ്ടത് നിങ്ങളെയല്ല… അവനെ നിന്നെയൊക്കെ അയച്ചവനെയാണ്.. വിളിയെടാ അവനെ…””
മുന്നിൽ നിന്ന പയ്യൻ കിടന്ന് വിറക്കാൻ തുടങ്ങി. ഉടനെ പുറകിൽ നിന്നവൻ മുന്നിലേക്ക് കയറി സിദ്ധുനെ ഇടിക്കാൻ ആഞ്ഞതും ആ ഇടി ഒഴിഞ്ഞു മാറി അവന്റെ തൊണ്ടയിൽ ഒന്നാഞ്ഞൊരു പഞ്ചു കൊടുത്തതും അവൻ ചോരയും തുപ്പി താഴേക്ക് വീണു.
കണ്ട് നിന്ന ഞാനും അപർണ്ണയും നടുങ്ങി. ഭയത്തോടെ ഞങ്ങൾ സിദ്ധുവിനെ നോക്കി, അവനപ്പോ ആ പയ്യന് നേരെ നടക്കുകയായിരുന്നു.