“” വിളിയെടാ അവനെ…. “” ആ പയ്യൻ അത് കേട്ടതും ഫോൺ എടുത്ത് ആരെയോ വിളിച്ചു..
ലൗഡ് സ്പീക്കർ ഇടാൻ പറഞ്ഞതും,
കാൾ അറ്റൻഡ് ആയി. സിദ്ധു അത് വാങ്ങി കയ്യിൽ പിടിച്ചു
“” സിദ്ധാർഥ്.. നിനക്ക് ഞനൊരു പത്തു മിനിറ്റ് സമയം തരും,, അതിനുള്ളിൽ ഇവരുടെ കൂടെ നീ വന്നില്ലെങ്കിൽ, നിന്നെയും നിന്റെ കുടുള്ളവളുമാരെയും ഈ നിമിഷം ഇവിടിട്ട് തീർക്കും… “”
അത് കേട്ടതും ചത്ത പോലെ നിന്ന ഞങ്ങളിലേക്ക് ഭീതി ഇരച്ചു കയറി. ഞങ്ങൾ ഭയന്ന് പരസ്പരം നോക്കി, ഉടനെ സിദ്ധു ഒന്ന് ചിരിച്ചു.. ആ ചിരിയിൽ അന്നദ്യമായി ഞാൻ ഭയന്നു
“” നിനക്ക് ഞനൊരു രണ്ട് മിനിറ്റ് സമയം തരും,, അതിനുള്ളിൽ ഇവരോട് ഇവിടുന്ന് പോകാൻ പറഞ്ഞില്ലെങ്കിൽ ഞാനിവരെ കൊല്ലും.. “”
ഫോണിലൂടെ മറുതലക്കൽ അയാളുടെ അട്ടഹാസം കേൾകാം.. അതവിടെ മുഴങ്ങി കേട്ടു, താഴെ അടികൊണ്ട് വീണവന്റെ ഭാഗത്തുനിന്ന് ഒരു ഞെരുക്കം വീണതും,
പെട്ടെന്ന് ഒരു ശബ്ദം ഉണ്ടായതും ഒന്നിച്ചായിരുന്നു… താഴെ കിടന്നവന്റെ തലയിലൂടെ ചോര ഒലിച്ചിറങ്ങി.. ഒന്നലറാൻ കൂടി വയ്യാതെ ഞങ്ങൾ രണ്ടാളും ചെവിക്ക് കയ്യും പൊത്തി അവിടിരുന്നു.. തല കറങ്ങുന്ന പോലെ..
“” ടാ…… ന്താടാ അവിടെ…?? മാഹി…!! “”
ഫോണിലൂടെ ആ ആൾ അലറി.
കയ്യിലെ ഗൺ പുറകിലേക്ക് വച്ചു സിദ്ധു ഫോൺ കുറച്ചൂടെ അടുത്തേക്ക് പിടിച്ചു
“” ഞാമ്പറഞ്ഞതല്ലേ കൊല്ലുന്ന്.. “” അവനാ ഫോൺ കട്ടാക്കി പയ്യന്റെ നേരെ എറിഞ്ഞെങ്കിലും, ഞങ്ങളെ പോലെ തന്നെ അവന്റെ ബോധവും പോയിരുന്നു അതുകൊണ്ട് ആ ഫോൺ നിലത്തു തട്ടി എങ്ങോട്ടോ വീണു..