അവൻ വെളിയിലേക്ക് ഇറങ്ങി.
കുറച്ച് കഴിഞ്ഞതും സിദ്ധു അകത്തേക്ക് വന്നു..
“” അഹ്, ല്ലാം കഴിഞ്ഞു… ബാ ഇനി സംസാരികാം..””
അവൻ പഴയത് പോലെ തന്നെ ഞങ്ങളോട് കാര്യം തിരക്കി.. അപർണ്ണ പേടിയോടെ പിന്നിലേക്ക് മാറി, ഞാൻ അവനെ തന്നെ നോക്കി നിക്കുവായിരുന്നു.
ഞാൻ അവിടുന്ന് എണ്ണിറ്റ് അവന്റെ കവിളടക്കം ഒന്ന് പൊട്ടിച്ചു,.
“” ആരാ നീ..??
ന്തിനാ അവര് നിന്നെ കൊല്ലാൻ വന്നേ… നീയെന്തിനാ അവനെ ഷൂട്ട് ചെയ്തേ…? അവരും നീയുമായുള്ള പ്രശ്നമെന്താ സിദ്ധു…?? എന്തൊക്കെയാ ഇവിടെ നടക്കണെ…. പറ…..പറയാൻ….””
ദേഷ്യം പൂണ്ട ഞാൻ അവന്റെ കോളറിൽ പിടിച്ചെങ്കിലും അതൊരു കരച്ചിലായി തീർന്നു.
“” പറയാം… ഒക്കെ പറയാം… നിങ്ങളിപ്പോ വാ.. “”
തളർന്ന ന്നെയവൻ ചേർത്തുപ്പിടിച്ചു, കൂടെ അപർണ്ണക്ക് നേരെ കൈ നീട്ടിയതും..
‘” ഇല്ല.. നീ ന്നെയും കൊല്ലും… നീ പോടാ… നിക്കിപ്പോ വീട്ടി പോണം.. നിക്കെന്റെ ചേട്ടനെ ഇപ്പോ കാണണം… “”
ആ അവസ്ഥയിൽ പറഞ്ഞതാണെങ്കിലും അവൻ അത് കണ്ടോന്ന് ചിരിച്ചു, അവൾ ന്നിട്ടും വരാതെ നിന്നപ്പോ അവൻ അവളെ നിർബന്ധിച്ചു വിളിച്ചു.. നിക്ക് പിന്നെ എതിർക്കാൻ പോലും ശക്തിയില്ലായിരുന്നു..
‘” ന്നെ കൊല്ലല്ലേടാ… നിക്ക് ഒരുപാട് പ്രയോന്നുമായിട്ടില്ല മരിക്കാൻ… എനിക്കിനിം ജീവിക്കണം… പ്ലീസ് ടാ കൊല്ലല്ലേടാ ന്നെ.. “”
അപർണ്ണ വീണ്ടുമെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, അതൊന്നും ഗൗനിക്കാതെ
അവൻ നേരെ അവന്റെ മുറിയിലേക്ക് ആണ് ഞങ്ങളുമായി പോയത്, ന്നെയും അപർണ്ണയെയും അവിടിരുത്തി.. അവൻ മുന്നിലെ അലമാര തുറന്നു,