നിശാഗന്ധി [വേടൻ]

Posted by

“” അയ്യോ….. ഞങ്ങളെ കൊന്ന് അലമാരിക്കകത്തു കുഴിച്ചിടാൻ പോണേ…. “” അവന്റെ നീക്കങ്ങൾ കണ്ടതും അപർണ്ണ ബെഡിൽ കൈ തല്ലി കരയാൻ തുടങ്ങി.. ഞാൻ അവളെയൊന്ന് നോക്കി,

അവളുടെ കരച്ചില് കണ്ടിട്ട് കൊതിയായിട്ട് പാടില്ല.. നിക്കും ഒന്ന് കരയണം ന്നുണ്ട് പക്ഷെ നാക്ക് താന്നു പോയിന്നു തോന്നുന്നു ശബ്ദം പുറത്തേക്ക് വരുന്നില്ല, ഒരു ഊത്തു മാത്രം കേൾകാം.. അല്ലെത്തന്നെ ഇവളെന്തിനാ കരയുന്നെ

ന്തവായാലും മരിക്കും പിന്നിവളെന്തിനാ വെറുതെ തൊണ്ട കൂടെ കളയുന്നെ ന്നായിരുന്നു ന്റെ ചിന്ത..

അവൻ അവളോട് മിണ്ടരുത് ന്ന് പറഞ്ഞെങ്കിലും അവളെവിടെ കേൾക്കാൻ. അവസാനം അവനാ അലമാരയിൽ നിന്നും ഡ്രെസ്സ് എല്ലാം മാറ്റി, കാബോർഡിൽ ന്തോ ചെയ്തതും ആ അലമാര അകത്തു നിന്ന് തുറന്നു..

പിന്നെ തിരിഞ്ഞു ഞങ്ങളെ നോക്കി,

“” നിങ്ങൾക്കുള്ള ഉത്തരമെല്ലാം അതിലുണ്ട്…. “” ഞങ്ങളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവൻ ആ മുറിവിട്ട് വെളിയിലേക്ക് ഇറങ്ങി. ഞങ്ങള് കുറച്ച് നേരം മുഖത്തോട് മുഖം നോക്കി,

“” അവക്ക് പ്രേമിക്കാൻ കണ്ടൊരു മോതല്…വേറെ ആരേം കിട്ടിയില്ലെടി നിനക്ക്… “” ഉള്ള ബോധം വീണതും അപർണ്ണ ന്നോട് കിടന്ന് അലമുറയിട്ടു

“”അതിപ്പോ ഞനറിഞ്ഞോ ഇവനിത്രക്ക് ടെറർ ആണെന്ന്… ആ മുഖം കണ്ടാ തോന്നോ ഒരാളെ ഒക്കെ കൊല്ലുന്ന്…””

ഞാനെന്റെ നിസ്സഹായത പുറത്തു കാണിച്ചു.

“” അതിലെന്തോ ഉണ്ടെന്നല്ലേ അവൻ പറഞ്ഞെ.. വാ നോക്കാം നമ്മക്ക്.. “”

ഞാനാ ബെഡിൽ നിന്നും എണ്ണിറ്റ് ആ മുറിയിലേക്ക് നടന്നു.

“” മ്മ്… ചെന്ന് കേറി കൊട്,,വല്ല ബോഡിയും പോസ്റ്റ്മോർട്ടം ചെയ്യാൻ വിളിച്ചതാവേ ഉള്ള്… “”

Leave a Reply

Your email address will not be published. Required fields are marked *