“” ഐ നോ… അതോണ്ടാണല്ലോ ഞാനവനെ ഇഷ്ടപ്പെട്ടേ… “” ഞാൻ നാണം കൊണ്ട് പെട്ടെന്ന് മുഖം താഴ്ത്തി..
“”ഈശ്വരാ… പെണ്ണിന് നാണമോ…?? ഇത് അസ്റ്റിക്ക് പിടിച്ച ഏതാണ്ടാ…!!
എടി ഇനിയവനെ വേറെ ആരേലും ട്യൂൺ ചെയ്ത് വെച്ചിട്ടുണ്ടാവോ….?? “”
അവളൊരു സംശയം ഉന്നയിച്ചപ്പോ അതിനെ തള്ളികളയാൻ തോന്നിയില്ല. ദൈവമേ.. അവൻ കൈവിട്ടു പോവോ..??
“” ഉണ്ടാവോ….?? “” ഞാനതേ ചോദ്യം തിരിച്ചിട്ടു.. ഉടനെ അവൾ കൈ മലർത്തി..
************************************
ഏതായാലും ഞങ്ങൾ അവിടെ നിന്നും നേരെ ഓഫീസിലേക്ക് കയറി, ചെല്ലുമ്പോ ന്തോ ലാപ്ടോപ്പിൽ നോക്കിയിരുന്നവൻ പെട്ടെന്ന് ഞങ്ങളെ കണ്ട് അതടച്ചു വെച്ചു. പിന്നൊരു തെളിച്ചമില്ലാത്ത ചിരി ചിരിച്ചു. ദൈവമേ വെറുതെ ചിരിക്കുമ്പോൾ പോലും ന്താ കൊന്തന്റെ ലുക്ക്..
“” അഹ് നിങ്ങളോ…?? “” ഞങ്ങളെ കണ്ടതും അവൻ മെയിൻ സിസ്റ്റം ഓൺ ആക്കി,
“” അല്ലാതെ സാറ് ആരാണെന്ന് കരുതി..?? “”
ഞാൻ അവന്റെ ടേബിളിൽ ഇരുന്ന ഇടി വള കയ്യിലെടുത്തുക്കൊണ്ട് അവനെ നോക്കിയൊന്ന് പുച്ഛിച്ചു,
“” അതാ…. പ്രീത വരാമെന്ന് പറഞ്ഞു, ഞാൻ കരുതി അവരായിരിക്കും ന്ന്…””
ഞാൻ ഞെട്ടി അപർണ്ണേനെ നോക്കി, ഇവൻ കൈ വിട്ട് പോയെടി ന്നൊരു കണ്ണക്കാണിക്കൽ,
“” അല്ല അപർണ്ണ… ഞാനെന്തിനാ ഇതൊക്കെ ഇവളോട് പറയണേ.. ഞങ്ങള് പിണക്കത്തിലല്ലേ…””
അവൻ അപർണ്ണയെ നോക്കിയൊന്ന് ചിരിച്ചു, ഉടനെ ഞാൻ രണ്ടിനേം കനപ്പിച്ചോന്ന് നോക്കി.
“” നീ കൂടുതല് നെഗളിക്കൊന്നും വേണ്ട… അവളുമാര് വല്ലോപണിയും തന്നിട്ടവസാനം.. മീനു…. എടി മീനുവേ…. ന്നെയൊന്ന് രക്ഷിക്കെടി ഇവളുമാരുടെ എടെന്ന് ന്നും പറഞ്ഞു വന്നേക്കരുത്… “”