“” ചത്താ… നമ്മള് രണ്ടാളും ചത്താ.. “” എനിക്ക് ഒരുതരം മരവിപ്പ് ആയിരുന്നു.
“” ഇതുവരെ ചത്തിട്ടില്ല… നീയെറങ്ങ്… “” അവനൊരു ചിരിയോടെ ന്നെ കൈ പിടിച്ചിറക്കി.
“” ഒരു പെങ്കൊച്ചിനെക്കൊണ്ടിങ്ങനെയാണോടാ പട്ടി പോണേ.. ഈയോ ന്റെമ്മേ… “” ഞാൻ നെറ്റിക്ക് കൈ കൊടുത്ത് കൂടെ അവനിട്ടു രണ്ട് ചവിട്ടും..
“” ആഹ്ഹ്… നീയല്ലേ പറഞ്ഞെ, ഇതിലും നല്ലത് നടന്ന് പോണത് ആണെന്ന്.. അതല്ലേ ഞാൻ സ്പീഡിൽ വിട്ടേ.. “” അവൻ പാർക്കിങ്ങിൽ നിന്നും മുകളിലേക്ക് നടന്നു.
“” അഹ്..അതായിരുന്നു നല്ലതെന്ന് നിക്കിപ്പോ തോന്നുന്നു മോനെ… “” ഞാനവന്റെ തോളിൽ തൂങ്ങി, ഞങ്ങൾ ലിഫ്റ്റിൽ കയറി ഫോർത് ഫ്ലോറിൽ ഇറങ്ങി, മുന്നിൽ കുറച്ചു പെണ്ണുങ്ങൾ നിൽക്കുന്നു.. ലിഫ്റ്റ് തുറന്ന് വന്ന അവനെ കണ്ട് അവർ ഉള്ള് തുറന്ന് ഒന്ന് ചിരിച്ചു , പുറകെ ന്നെ കണ്ടതും അത് മാഞ്ഞു.
“” ആരാ സിദ്ധു കൂടെ ഒരാള്.. “” അവരിൽ ഒരാൾ അവനെ കണ്ട് തിരക്കുമ്പോ, അവനത്തിനുള്ള മറുപടിയും കൊടുത്ത് ഫ്ലാറ്റിന്റെ ഡോർ തുറന്നിരുന്നു
“” മീനു വാ..
ചേച്ചി ഒരു പതിനഞ്ചു മിനിറ്റ്, അത് കഴിഞ്ഞു വന്നാ മതീന്ന് പറയണേ..””
ന്നെ അകത്തേക്ക് വിളിച്ചു അവൻ വെളിയിൽ സ്റ്റൈർനോട് ചേർന്ന് നിൽക്കുന്നവരെ നോക്കി,
ആയിക്കോട്ടെ ന്ന് തലയനക്കിയവർ അവരവരുടെ ഫ്ലാറ്റിലേക്ക് പോയി.
അവർ പോയതും ഞാൻ അകത്തേക്ക് നോക്കി, ഞാൻ കരുതിയത് പോലെ, നന്നായി തന്നെ ഉണ്ടായിരുന്നു അവന്റെ ഫ്ലാറ്റും, ന്റെയൊക്കെ റൂമോന്ന് കാണണം.. ഇയ്യോ…
എല്ലാം വളരെ നന്നായി അടുക്കി വച്ചിരിക്കുന്നു, ഞാൻ അതും നോക്കി നിന്ന സമയം അവൻ അകത്ത് നിന്നും ഒരു ടൗവൽ എടുത്ത് പുറത്തേക്ക് വന്നു.