മറ്റൊരു പൂക്കാലം 1
Mattoru Pookkalam | Author : Spulber
പലവിധ ജീവിതപ്രശ്നങ്ങളുമായി തന്റെ മുന്നിലെത്തുന്നവർക്ക് കവടി നിരത്തി പരിഹാരം പറഞ്ഞ് കൊടുത്ത്, അവർ തരുന്ന ദക്ഷിണയും വാങ്ങി സമാധാനത്തോടെ ജീവിക്കുന്നയാളാണ് രാഘവപ്പണിക്കർ..
ഭാര്യ നേരത്തേ മരിച്ച അയാൾക്ക് ഒരു മകൻ മാത്രമാണുള്ളത്..
ആയിടക്ക് ഒരു പടം പിടിച്ച് കുത്തുപാളയെടുത്ത ഒരു സിനിമാ നിർമാതാവ് പണിക്കരെ വന്ന് കാണുകയും, പണിക്കർ കുറിച്ച് കൊടുത്ത സമയവും കാലവും നോക്കി അയാൾ അടുത്ത പടം ചെയ്യുകയും അത് ഹിറ്റാവുകയും ചെയ്തതോടെ പണിക്കരുടെ ശുക്രനും തെളിയുകയായിരുന്നു..
പതിയെപ്പതിയെ രാഘവപ്പണിക്കർ മന്ത്രവാദത്തിലേക്കും, ദുർമന്ത്രവാദത്തിലേക്കും, ആഭിചാരക്രിയകളിലേക്കും കടന്നു..
ഇന്ന് പേര് കേട്ട മന്ത്രവാദിയാണ് പണിക്കർ.. സിനിമാക്കാരും, രാഷ്ട്രീയക്കാരും, വൻ കിട ബിസ്നസ് കാരുമാണ് പണിക്കരുടെ ക്ലൈന്റ്സ്..
പ്രധാനമായും പണിക്കരിപ്പോ ചെയ്യുന്നത്,ശത്രുനിഗ്രഹമാണ്..
അതിലയാൾ നിപുണനുമാണ്..ആരുടെ ശത്രുവിനേയും അവരാഗ്രഹിക്കുന്ന രീതിയിൽ നിഗ്രഹിക്കാൻ പണിക്കർക്കിന്ന് കഴിയും..
അതിനയാൾ വാങ്ങുന്നത് വലിയ പ്രതിഫലമാണ്..
സാധരണക്കാർക്കിന്ന് അപ്രാപ്യനാണ് പണിക്കർ..
പണിക്കരുടെ ഉയർച്ച വളരെപ്പെട്ടന്നായിരുന്നു..
ഉണ്ടായിരുന്ന തറവാട് വീട് തറയടക്കം മാന്തി, അവിടൊരു നാല് കെട്ട് മാതൃകയിൽ ഒരു മണിമാളിക പണിയിച്ചു..ഒരേക്കർ പുരയിടം ചുറ്റും മതിൽ കെട്ടി ഗേറ്റിൽ ഇരുപത്തിനാല് മണിക്കൂറും കാവലിനാളുമുണ്ട്..
പണിക്കരെ സ്ഥിരമായി സന്ദർശിക്കുന്ന ഒരാളായിരുന്നു സുന്ദരേശൻ… നിരീശ്വരവാദം കൊണ്ട് നടക്കുന്ന പ്രമുഖ പാർട്ടിയുടെ നേതാവായ അദ്ദേഹം പലവിധ കാര്യങ്ങൾക്കായി പണിക്കരെ ഇടക്ക് സന്ദർശിക്കും.. ശരിക്കും പറഞ്ഞാൽ സുന്ദരേശൻ പണിക്കരുടെ ഒരു ഭക്തനായിരുന്നു.. അയാളുടെ പ്രശ്നങ്ങളെല്ലാം പണിക്കർ തീർത്ത് കൊടുത്തിരുന്നു..
സുന്ദരേശന് മീതെ വളരാൻ ശ്രമിച്ച യുവ നേതാക്കളെയെല്ലാം പണിക്കർ കടുത്ത പ്രയോഗങ്ങളിലൂടെ വെട്ടിമാറ്റിക്കൊടുത്തു..