“ആരാടാ നീ… നീ എന്താ വെയ്റ്റർ ആയിട്ട് ഇവിടെ” സമീർ അത്ഭുദത്തോട് ചോദിച്ചു.
“പാർട്ട് ടൈം ആയിട്ടാണ് സർ ഞാൻ ഇവിടെ, എന്ന ഞാൻ അങ്ങോട്ട്…” വെയ്റ്റർ ചോദിച്ചു. അയാൾ പോയതും കുറച്ച് കഴിഞ്ഞ് അലൈല തിരിച്ച് വന്നു. അവൾ പിന്നെയും ഫോണിൽ കളിച്ച് ഇരുന്നു.
“എന്താണ് അലൈലയുടെ ഹോബീസ്” സാം ചോദിച്ചു.
“ഐ ലൈക് ടു പെയിന്റ്”
“ഓഹ് എന്റെ ഒരു ഫ്രണ്ട് ഉണ്ട്, അവനും ഡിജിറ്റൽ ആർട്ടിൽ ഭയങ്കര താല്പര്യം ആണ്” അവൻ പറഞ്ഞു. തിരിച്ച് എന്തേലും മറുപടി പ്രതീക്ഷിച്ച അവന് അവളുടെ ഒരു തലയാട്ടൽ മാത്രമായിരുന്നു കിട്ടിയത്.
“എന്നിട്ട് എന്തായി ചേട്ടായി…” കഥ ഇതുവരെ കേട്ട് ബോറടിച്ച അവൻ ചോദിച്ചു.
“എന്നിട്ട് ഫുഡും അടിച്ച്, ബില് കൊടുക്കാൻ നേരം മാസ്സ് കാണിച്ച് ഇറങ്ങി” സമീർ പറഞ്ഞു.
“എന്നിട്ട് ഇമ്പ്രെസ്സ് ആയോ”
“അതാണെടാ എനിക്ക് മനസ്സിലാവാത്തത്, ഒരേ എക്സ്പ്രെഷൻ എല്ലാത്തിനും. പെൺപിള്ളേരെ മനസ്സിലാക്കാൻ പറ്റുന്നില്ല”
“സത്യം ചേട്ടായി… ഞാൻ കോളേജിലേക്ക് പോവുമ്പോ ബസ് സ്റ്റോപ്പിൽ ഇപ്പോഴും ഒരു കുട്ടി ഉണ്ടാവും, കൂറേ സംസാരിക്കും എങ്കിലും ഇൻസ്റ്റ ഐഡി മാത്രം എത്ര ചോദിച്ചിട്ടും തരുന്നില്ല, ഞാൻ എന്ത് ചെയ്യണം ചേട്ടായി” ജോയൽ ചോദിച്ചു. സ്വന്തം അനിയൻ ആയത് കൊണ്ട് തന്നെ അവന്റെ കാര്യങ്ങൾ പറയാനോ കേൾക്കാനോ സമീറിന് താൽപര്യം ഉണ്ടായിരുന്നില്ല.
“നമ്മളുടെ ഇവിടെ കാർ ഉണ്ടാലോ, നിനക്ക് ഓടിക്കാനും അറിയാം”
“അറിയാം ചേട്ടായി… അത് കാണിച്ച് ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാൻ ആണോ”
“അല്ലേടാ. അത് എടുത്തോണ്ട് അവളുടെ അടുത്ത് പോയിട്ട് അവളെ എടുത്ത് ഡിക്കിയിൽ ഇടണം” സമീർ പറഞ്ഞു.