“ഇത് എന്ത് മൈര്, അത് ഇപ്പൊ ചെയ്തിട്ട് എന്തിനാ” ജോയൽ ചോദിച്ചു.
“എന്നിട്ട് കുറച്ച് ദൂരം പോയതിന് ശേഷം നീ അവളെ ഇറക്കണം, പിന്നെ പറയണം ഇത് ഒരു പ്രാങ്ക് ആയിരുന്നു ഇൻസ്റ്റയിൽ ഇടാൻ ഐഡി തരുമോ എന്ന്” എന്നും പറഞ്ഞ് സമീർ എഴുനേറ്റു. ആദ്യം കുറച്ച് നേരം പുച്ഛിച്ച് ഇരുനെകിലും പിന്നെ ജോയൽ ശെരിക്കും ഇരുന്ന് ചിന്തിക്കാൻ തുടങ്ങി.
“ചേട്ടായി പറഞ്ഞിതിൽ ഒരു പോയിന്റ് ഇല്ലായിക്കാ ഇല്ല”
“എന്റെ പൊന്ന് മണ്ട ഞാൻ വെറുതെ പറഞ്ഞതാ, നീ അത് മറന്നിട്ട വേഗം എന്നെ ഒന്ന് എയർപോർട്ടിലേക്ക് ആക്കി തന്നെ” സമീർ പറഞ്ഞു.
ബിസിനസ്സിന്റെ ആവിശ്യമായി മുംബൈ വരാൻ പോവേണ്ട കാര്യം ഉണ്ടായിരുന്നു സമീറിന്, അതുകൊണ്ട് തന്നെ അവൻ പിന്നെയും ലോഹിതിന് മെസ്സേജ് അയച്ചു, ഇതുവരെ അയച്ച മെസ്സേജുകൾ കണ്ടിട്ട് പോലും ഇല്ലെങ്കിലും, ഒന്നിനും മറുപടി കിട്ടാൻ സാധ്യത ഇല്ലെങ്കിലും എവിടെയോ ഒരു പ്രതീക്ഷ.
മുംബൈയിൽ എത്തിയതും ഒരുപാട് ഡീലർസ് ആയിട്ട് മീറ്റിംഗ് ഉണ്ടായിരുന്നു, സ്റ്റോക്കുകളുടെ എണ്ണവും റിവ്യൂ ചെയാൻ ഉണ്ട്. എത്തി രണ്ട് ദിവസം കഴിഞ്ഞാണ് പാതിരാത്രി അപ്രതീക്ഷിതമായി സമീറിന് ഒരു കാൾ വന്നത്…
********************************************************************************************************
പുണെ… ഹൃതിക്.
“ഞാൻ വേണമെകിൽ വിശ്വനെ വിളിച്ച് പറയാം ഇവിടെ സ്റ്റേ അടിക്കുന്ന കാര്യം. ഒരു കൺഫ്യൂഷനോ മിസ്-അണ്ടർസ്റ്റാൻഡിങ്ങോ വേണ്ട (T)” ഹൃതിക് ശ്രുതികയോട് പറഞ്ഞു.
“നിനക് എത്ര ദിവസം വേണമെകിലും ഇവിടെ നിൽക്കാം, നോ പ്രോബ്ലം അറ്റ് ഓൾ. ഞാൻ എല്ലാം പറഞ്ഞിട്ട് ഉണ്ട് (T)” അവൾ പറഞ്ഞു.