ഹൃതിക്: ഞാൻ തിരക്കിലാട വരാൻ പറ്റില്ല
സമീർ: നീ ഇപ്പോഴും അതൊന്നും മനസ്സിൽ വെച്ചോണ്ട് നടക്കല്ലേ
ഹൃതിക്: ഞാൻ പറഞ്ഞാലോ തിരക്ക് ആണ്. വേറെ ഒന്നും ഇല്ലാലോ ലെ, നീ നാട്ടിൽ എത്തീട്ട് എന്നെ ഒന്ന് വിളിക്ക്, കുറച്ച് സംസാരിക്കണം
സമീർ: നിനക്ക് എന്താടാ പ്രെശ്നം, ഇപ്പൊ തന്നെ പറഞ്ഞേക്ക്
ഹൃതിക്: ഏയ് അങ്ങനെ ഒന്നും ഇല്ലടാ, നീ പിന്നെ വിളിക്ക്, ഞാൻ പോട്ടെ എന്ന
ഇതും പറഞ്ഞ് അവർ ഫോൺ വെച്ചു. ഇനി ഈ രാത്രിയും പകലും കഴിയണം ഹൃതിക്കിന് നാട്ടിൽ ഏതാണ്. വീട്ടിൽ വരുന്ന കാര്യവും ജോലി നഷ്ടപെട്ട കാര്യം അവൻ അറീച്ചിട്ടില്ല, ആകെ വിളിച്ച് അന്വേഷിച്ചത് അമ്മ വീട്ടിൽ ഉണ്ടോ അതോ ചേട്ടന്റെ കൂടെ ആണോ എന്ന് മാത്രമായിരുന്നു, ഭാഗ്യത്തിന് അമ്മ വീട്ടിൽ തന്നെ ഉണ്ട്.
അമ്മയോട് മെല്ലെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം, ആഷികയോടും ഒന്നും അറിയിക്കാതെ കാര്യങ്ങൾ മനസ്സിലാക്കിപ്പിക്കണം. ഇനിയും അവൾ ഓരോന്ന് ആയി വന്നിട്ട്, സമാധാനവും ജീവിതവും നശിപ്പിക്കാൻ അനുവദിച്ച് കൂടാ.
*********************************************************************************************************
ഇതേ സമയം മുംബൈയിൽ ഹോസ്പിറ്റലിൽ
(ഇവിടെ നിന്നാണ് കഥ ആരംഭിച്ചത്)
“അല്ലടാ അവൾക്ക് എന്താണ് പറ്റിയത് എന്ന് നീ പറഞ്ഞില്ല” സമീർ ചോദിച്ചു. ലോഹിതിന്ടെ കണ്ണുകൾ നിറഞ്ഞ തുടങ്ങി, അവൻ സാമിന് കെട്ടിപിടിച്ചു.
“എന്താടാ… നീ പേടികളെ, ഇവിടുന്ന് ശെരിയാവുന്നില്ലെങ്കിൽ വേറെ ഏത് ഹോസ്പിറ്റലിൽ വേണമെകിലും നമുക്ക് ഇവളെ കൊണ്ടുപോവാം” സമീർ അവനെ ആശ്വസിപ്പിക്കാനായി പറഞ്ഞു. ശേഷം ലോഹിത് അവൾ മുംബൈയിൽ വന്ന് ഇറങ്ങിയപ്പോ തൊട്ട് ഇവൻ കാണിച്ചത് എല്ലാം പറഞ്ഞു. കേട്ടിട്ട് ദേഷ്യം വന്നെകിലും അതൊന്നും ഇപ്പൊ അല്ല പറയേണ്ടത് എന്ന പൂർണ ബോധം സമീറിന് ഉണ്ടായിരുന്നു.