“ഇനി ഇപ്പൊ പോട്ടെ എന്ത് ചെയ്യാൻ പറ്റും” സമീർ പറഞ്ഞു.
“ഞാൻ ഒരു അലവലാതി ആട… നിനക്ക് അറിയോ ഞാൻ എന്തിനാ അവനെ അന്ന് അടിച്ചത് എന്ന്” ലോഹിത് ചോദിച്ചു. ഇല്ല എന്നർത്ഥത്തിൽ സമീർ തലയാട്ടി.
“അവൻ പറഞ്ഞത് ഒക്കെ സത്യമായിരുന്നു… എനിക്ക് അറിയാം ഞാൻ അധികം ആരോടും സംസാരിക്കാത്തത് കൊണ്ടും കാണാനും ഒരു പാവം പോലെ ഉള്ളത് കൊണ്ടും എന്നെ ആരും സംശയിക്കില്ല, അത് വെച്ച് എന്തും ഒപ്പിച്ച് രക്ഷപെടാൻ പറ്റും എന്നും എനിക്ക് അറിയാം… പക്ഷെ ഇവിടെ ഞാൻ എല്ലാ പരിധിയും കടന്നു…” ലോഹിത് പറഞ്ഞു.
പിന്നെ കൂറേ നേരം നിശബ്ദത ആയിരുന്നു, കുറച്ച് കഴിഞ്ഞ് നേഴ്സ് ഇറങ്ങി വന്ന് കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞു.
“നീ പോയി ഒന്ന് കണ്ടിട്ട് വാ” സമീർ പറഞ്ഞു.
“അത് വേണോ, റസ്റ്റ് ഒക്കെ എടുക്കട്ടേ രാവിലെ എങ്ങാനും നോക്കാം” ലോഹിത് മറുപടി നൽകി.
“രാവിലെ നീ ഇവിടെ ഇല്ല. ഇനി നീ അവളെ കാണുന്നില്ല, ഒന്നുടെ മാപ്പ് പറയുന്നു, അതോടെ നിർത്തണം” എന്നും പറഞ്ഞ് സമീർ ലോഹിതിനെ നിർബന്ധിച്ച് ഉള്ളിലേക്ക് പറഞ്ഞ് വിട്ടു.
തലയിൽ കൈയും വെച്ച് ത്രിവേണി ആ ബെഡിൽ കിടക്കുക ആയിരുന്നു. ആരോ നടന്ന് വരുന്ന ഒച്ച കേട്ടവൾ തലയുയർത്തി.
“സിസ്റ്റർ, സിസ്റ്റർ…” ലോഹിതിനെ കണ്ടതും അവൾ ഉറക്കണേ വിളിക്കാൻ തുടങ്ങി.
“ത്രിവേണി പ്ളീസ്, പറഞ്ഞ് ഞായികരിക്കുന്നോനും ഇല്ല ഞാൻ”
“നീ പറയുന്നതൊന്നും കേൾക്കുകയും വേണ്ട നിന്നെ കാണുകയും വേണ്ട…” എന്നും പറഞ്ഞ് അവൾ ചെവി ഇരുകൈകളാൽ മൂടി. അപ്പോഴേക്കും നഴ്സും ഓടി വന്ന് അവനോട് പുറത്തേക്ക് ഇറങ്ങി നിക്കാൻ പറഞ്ഞു. അവൻ മെല്ലെ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി തുടങ്ങി.