“ഇനി മേലാൽ മാപ്പ് പറയാനോ സുഖവിവരമോ അറിയാനാണെന്നും പറഞ്ഞ് എന്റെ കണ്ണ് വെട്ടത് എങ്ങാനും വന്നാൽ…” ത്രിവേണി അവന് നേരെ ഒരു ഭീഷണി ഉയർത്തി. അവളെ തിരിഞ്ഞ് നോക്കാതെ അവൻ ചെറുതായി ഒന്ന് തലയാട്ടി പുറത്തേക്ക് ഉള്ള അവന്റെ നടത്തം തുടർന്നു. പുറത്ത് ഇറങ്ങിയ അവനെ അവിടെ അധികം നേരം നിർത്താതെ, സാം അവന്റെ താമസ സ്ഥലത്തേക്ക് കൊണ്ട് പോയി.
*********************************************************************************************************
നാട്ടിൽ…
ക്ഷീണിച്ച് തുടങ്ങി എങ്ങനെയോ ഉച്ച കഴിയും മുന്നേ ഹൃതിക് നാട്ടിൽ ട്രെയിൻ ഇറങ്ങി. പരിചതമായി ആ പഴയ പാതയിലൂടെ അവൻ നടന്ന തളർന്നു, വിശാലമായ ആ വെയിലിന് കിഴെ, പഴയ ഓർമകൾ പുതിയ രീതിയിൽ തിരിച്ച് എത്തിയതും ഓർത്ത് അവൻ വീട്ടിലേക്ക് ഉള്ള യാത്ര തുടങ്ങി. അതിനായി അവൻ ഒരു ഓട്ടോയിക് നേരെ കൈകൾ നീട്ടി, മറുകൈ കൊണ്ട് ബാഗ് ശെരിയായി തോളിൽ ഇട്ടു. വൈകാതെ തന്നെ ആ യാത്രയും വീടിന്ടെ മുന്നിൽ അവസാനിച്ചു. മുറ്റത്ത് തന്നെ നിന്ന് അയൽവക്കകാരോട് സംസാരിച്ച് കൊണ്ടിരുന്ന അവന്റെ അമ്മ ഇവനെ കണ്ടതും അരികിലേക്ക് ഓടി വന്നു, പൈസയും കൊടുത്ത ശേഷം അവനും അങ്ങോട്ട് നടന്നു.
“എന്താ മോനെ പറയാതെ പെട്ടന് ഒരു വരവ്” അമ്മ ചോദിച്ചു.
“എത്ര ദിവസം ഉണ്ട് മോനെ ലീവ്” അപ്പുറത്തെ വീട്ടിലെ ചേച്ചി ചോദിച്ചു.
“നമുക്ക് ഉള്ളിലേക്ക് കേറിയാലോ അമ്മെ…” മറ്റേ ചേച്ചിയുടെ ചോദ്യം കേട്ട ഭാവം നടിക്കാതെ ഹൃതിക് ഉള്ളിലേക്ക് കേറി. അവന്ടെ അമ്മ അവരോട് യാത്ര പറഞ്ഞ് അവന്ടെ കൂടെ ഉള്ളിലേക്ക് കേറി.