“അച്ഛാ… വേണ്ട അച്ഛാ, ഇതവണത്തേക്ക് ഒന്ന് ക്ഷേമിച്ചേർ…” അച്ഛന്റെ മുന്നിലേക്ക് ചാടി കൊണ്ട് റാഷിക പറഞ്ഞു. അപ്പോഴേക്ക് അവളുടെ അമ്മയും വന്ന് അയാളെ വിളിച്ചോണ്ട് പോയി. മുഖത്ത് നാൾ വിരലിന്റെയും പാടുമായി ആഷിക അവിടെ തന്നെ നിന്നു. റാഷിക അവളെയും കൂട്ടി റൂമിലേക്ക് പോയി, കൈയിൽ ഉണ്ടായിരുന്ന ഐസ് പാക്ക് എടുത്ത് അവളുടെ മുഖത്ത് വെച്ചു.
“വേദന ഉണ്ടോ” റാഷിക ചോദിച്ചു. ഇല്ല എന്ന് അവൾ തലയാട്ടി.
“ഛെ, എന്ത് ചോദ്യം ആണ് അല്ലെ… അല്ല നീ പുണെ എന്തിനാ പോയത് എന്ന് പറഞ്ഞില്ലാലോ” റാഷിക തുടർന്നു.
“ഒരാളെ കാണാൻ ഉണ്ടായിരുന്നു”
“ആഹാ കണ്ടോ എന്നിട്ട്. സുഖം ആണോ ആൾക്ക് ? നിന്റെ കൂടെ പഠിച്ചത് ആണോ”
“നിർത്തി നിർത്തി ചോദിക്കടി… ഒരു ഫ്രണ്ട് ആണ്. ഇത്രയും കാലം സുഖം ആയിരുന്നു എന്ന് എനിക്ക് അറിയില്ല ഇനിയങ്ങോട്ട് എന്തായാലും സുഖമായിരിക്കും”
“ഒഹോഹ്… നിന്റെ കാമുകനെ കാണാൻ പോയത് ആയിരുന്നോ, നീ ഇതുവരെ പറഞ്ഞില്ലാട്ടോ, ഞാൻ എന്റെത് ഒക്കെ പറഞ്ഞിട്ട് ഉള്ളത് അല്ലെ നിന്നോട്. അത് പോട്ടെ എന്തൊക്കെ നടന്നു എന്നിട്ട്” കുറച്ച് ആവേശത്തോട് കൂടി റാഷിക ചോദിച്ചു. അത് കേട്ടതും മുഖത്ത് വെച്ച ഐസ് പാക്ക് എടുത്ത് ആഷിക മറ്റവളുടെ കഴുത്തിൽ വെച്ചു. പെട്ടന് തണുപ്പ് കുളിർന്ന് പോയ അവൾ ബെഡിൽ ഇരുന്ന് പിടഞ്ഞു.
“അങ്ങനെ അല്ലെടി പോത്തേ… ആ ഒരു ചിന്ത മാത്രമേ ഉള്ളു” എന്നും പറഞ്ഞ് ആഷിക അവളെ നോക്കി ചിരിച്ചു. റാഷിക തിരിച്ചു നോക്കി ചിരിച്ചു. രണ്ട് പേര് പിന്നെയും കുറച്ച് നേരം സംസാരിച്ച് ഇരുന്ന ശേഷം റാഷിക കിടന്നു, ആഷിക ഒരു പേപ്പറും പേനുമായി പോയി ടേബിളിൽ ഇരുന്നു. ഒരു ലാംപിന്റെ വെട്ടത്തിൽ പേന കടിച്ച് ഇരുന്നു കൂറേ ചിന്തിച്ചിരുന്ന ശേഷം പേപ്പറിൽ കുത്തിക്കുറിക്കാൻ തുടങ്ങി.