“ഡാ ലോഹിത് ആട” മൗനം ബേധിച്ച് കൊണ്ട് അവൻ സംസാരം തുടങ്ങി.
ഹൃതിക് : മനസ്സിലായി… പറയടാ
ലോഹിത് : നിനക്ക് ഇപ്പോഴും ദേഷ്യം ഉണ്ട് അല്ലെ
ഹൃതിക് : എനിക്ക് ഒന്നുമില്ല നീ കാര്യം പറ
ലോഹിത് : സോറി ഡാ ഞാൻ… എന്റെ മാത്രമാണ് തെറ്റ്. ഞാൻ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. പെട്ടന് ഈഗോ കാരണം
ഹൃതിക് : ഡാ ഡാ… ഞാൻ അല്ലേടാ വേണ്ടാത്ത ഓരോന്ന് പറയാൻ നിന്നത്
ലോഹിത് : അല്ലേടാ, നീ പറഞ്ഞത് തന്നെ ആയിരുന്നു ശെരി. അത് എനിക്ക് ഉള്ള്കൊലാണ് കഴിഞ്ഞില്ല
ഹൃതിക് : എന്തൊക്കെ ആട ഈ പറയുന്നത്
ലോഹിത് : ഞാൻ ഇപ്പൊ നാട്ടിൽ ആട ഉള്ളത്, അടുത്ത ആഴ്ച മുംബൈക്ക് തിരിച്ച് വരുമ്പോ ഞാൻ നിന്റെ അടുത്തേക്ക് വരാം
ഹൃതിക് : ഞാൻ നാട്ടിൽ ഉണ്ടടാ. നിനക്ക് ഒന്ന് ഇങ്ങോട്ടേക്ക് വരാൻ പറ്റുമോടാ
ലോഹിത് : ആ പിന്നെയല്ലാതെ. നാളെ തന്നെ വരാം, സമീറിനെയും കൂട്ടി വരാം
ഹൃതിക് : നാളെ എത്തുമ്പോ വിളിക്ക്, കൂറേ പറയാൻ ഉണ്ട്.
കുറച്ച് ദിവസത്തിന് ശേഷം താല്കാലികമായിട്ട് ആണെകിലും അവനെ ചെറിയ ഒരു ആശ്വാസം തോന്നി, ഇനി അവന്മാർ ഇവിടെ ഏതാണ് ഉള്ള ഹൃതികിന്ടെ കാത്തിരിപ്പ് തുടങ്ങി.
അടുത്ത ദിവസം രാവിലെ ആയതും ലോഹിതും സമീറും, ഹൃതികിന്റെ വീടിന്റെ മുന്നിൽ എത്തി. അവരെ അകത്തേക്ക് വിളിക്കുന്നതിന് മുന്നേ അവൻ തന്നെ പുറത്തേക്ക് ഇറങ്ങി രണ്ട് പേരെയും കെട്ടിപിടിച്ച് കുറച്ച് നേരം അങ്ങനെ നിന്നു.
“അമ്മെ… ഇത് സമീർ, ഇത് ലോഹിത്. എന്റെ കൂടെ വിശാഖപട്ടണത്തിൽ ഉണ്ടായിരുന്നതാ” വീടിന്റെ ഉള്ളിലേക്ക് കേറി കൊണ്ടിരുന്ന അവരെ അവൻ അവന്റെ അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു. കണ്ടഭാവം നടിക്കാതെ അവർ അടുക്കളയിലേക്ക് തിരിച്ച് പോയി, പക്ഷെ കുറച്ച് കഴിഞ്ഞപ്പോ ചായ എല്ലാം ആയിട്ട് വന്നു. അവരെ നോക്കാതെ അത് ടേബിളിൽ വെച്ച ശേഷം വീണ്ടും തിരിഞ്ഞ് നടന്ന് പോയി. മൂന്ന്പേരും കൂടി ഹൃതികിന്റെ റൂമിലേക്ക് പോയി, ലോഹിത് അവൻ മുംബൈയിൽ കാണിച്ച് കൂടിയതിന്റെ ചെറിയ ഒരു വിശദീകരണം കൊടുക്കുകയും ചെയ്തു, ഹൃതിക് അവൻ ഇവരെ പരിചയപെടുന്നതിനെ കാലും മുന്നേ ഉള്ള എല്ലാ കഥയും പറഞ്ഞു.