“എന്താ അമ്മെ ഇങ്ങനെ നോക്കുന്നത്, കുളിച്ച് കഴിഞ്ഞപ്പോ ഞാൻ കൂടുതൽ ബ്യൂട്ടിഫുൾ ആയോ” പുരികം ഉയർത്തിയും താഴ്ത്തിയും അവൾ ചോദിച്ചു.
“അപ്പൊ നീ മിണ്ടും അല്ലെ…” അമ്മ ചോദിച്ചു.
“നിനക്ക് അവൾ കഴിക്കാൻ വന്നപ്പോ തന്നെ അങ്ങോട്ട് കഴിച്ച പോരായിരുന്നോ, ഒരുമിച്ച് എല്ലാര്ക്കും കൂടി ഇരിക്കയായിരുന്നു” അമ്മ തുടർന്നു. എല്ലാം കേട്ട് അവൾ തലയാട്ടികൊണ്ടേ ഇരുന്നു.
“അവളെ വിളിക്കണോ ഞാൻ…” വീണ്ടും അമ്മ ചോദിച്ചു. പെട്ടന് തന്നെ വായേയിൽ വെച്ച ഉരുളള ഇറക്കി കൊണ്ട് അവൾ മറുപടി കൊടുത്തു.
“അത് വേണ്ട… അവൾ ഉറങ്ങാൻ പോവാൻ എന്ന് പറഞ്ഞിരുന്നു”
“അതിന് നീ കുളിക്കുക ആയിരുന്നിലെ” അമ്മ ചോദിച്ചു. ഓഹ്, എന്ത് പറഞ്ഞാലും അങ്ങോട്ട് പിടിച്ച് കെറുവാനലോ…
“എന്നെ വിളിക്കാൻ വന്നാലോ അവൾ, അപ്പൊ പറഞ്ഞു”
“ഓഹ്, നിങ്ങൾ ഇപ്പൊ വല്യ കമ്പനിക്കാർ ആണലോ അല്ലെ. അത് ഏതായാലും നന്നായി, ഇപ്പൊ ആണ് ആഷിയെ ഞാൻ ഒന്ന് ചിരിച്ച് കാണുന്നത്. മോൾ അവളോട് എന്ത് ആവിശ്യം ഉണ്ടേലും പ്രെശ്നം ഉണ്ടേലും അമ്മയോട് പറയാൻ പറയണം കേട്ടോ” അമ്മ അവളോട് പറഞ്ഞു. ഉള്ളിൽ അവൾക്ക് ഭയങ്കര സന്തോഷം തോന്നിയെന്ക്കിലും പുറത്ത് അതൊന്നും കാണിക്കാതെ പിന്നെയും അവൾ തലയാട്ടി.
“എന്ന അമ്മ പോട്ടെ മോളെ കുറച്ച് പണി ഉണ്ട്” എന്നും പറഞ്ഞ് അമ്മ അവളുടെ തല ഒന്ന് ചെറുതായി തലോടി നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് അമ്മ പോയി.
“ഗുഡ് നൈറ്റ് അമ്മെ…” അവൾ പറഞ്ഞു. പിന്നെ അമ്മ റൂമിലേക്ക് പോവുന്നത് വരെ അമ്മയെ നോക്കി ഇരുന്നു. അമ്മ റൂമിലേക്ക് കേറിയതും അവൾ ഭക്ഷണം മതിയാക്കി പ്ലേറ്റ് ആ ചേച്ചിയുടെ കൈയിൽ കൊടുത്ത് മുകളിലേക്ക് നടന്ന പോയി.