എന്ന് മനസ്സിൽ പ്രാകിക്കൊണ്ടു വീണ്ടും അവിടേക്കു നോക്കി.കുഞ്ഞപ്പൻ പോയിക്കാണും കാണുന്നില്ല. പക്ഷെ ഇടവഴിയിലൂടെ അവിടെ കുഞ്ഞപ്പന്റെ കൂടെ നിന്ന ആളുടെ തല വരുന്നത് കണ്ടു.ആരാണ് ഈ വരുന്നതെന്നറിയാതെ അവളുടെ മനസ്സാകെ വെരുകി.ആ ആൾ നടന്നു വന്നു വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞ് പടവുകൾ കേറിത്തുടങ്ങിയപ്പോൾ ആളെ കണ്ട അവൾ ഞെട്ടി
..ഏഹ്..അച്ഛൻ … അച്ഛനല്ലേ ഇത്…ഈശ്വരാ..
അവളെ ഒന്ന് നോക്കിയിട്ടു അയാൾ വീണ്ടും പടവിലേക്കു നോക്കി കേറി നേരെ മുറ്റത്തേക്ക് വന്നു.ആളെ കണ്ട ശ്യാമയ്ക്ക് തന്റെ ശരീരം തളർന്നു പോകുന്നത് പോലെ തോന്നി.ഇന്നുവരെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളാണ് വന്നു തന്റെ മുന്നിൽ ഈ നിൽക്കുന്നത്.ശിവൻ കുട്ടി.. തന്റെ അജയേട്ടന്റെ അച്ഛൻ.. തന്റെ അമ്മായിയച്ഛൻ.അവൾക്കു ബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി ഒരുവിധം ഉമ്മറത്തൂണിൽ പിടിച്ചു നിന്നു.എന്ത് പറയണമെന്നറിയാതെ ആകെ കുഴഞ്ഞു പോയി.ഒന്നും സംസാരിക്കാൻ പറ്റുന്നില്ല ആകെ മരവിച്ച അവസ്ഥ.
..എന്തിനാണിപ്പോ അച്ഛൻ വന്നിരിക്കുന്നത് തങ്ങളുടെ ദുരിതം കാണണോ അതോ എന്നെ തല്ലിക്കൊല്ലാനോ..
..ഏയ് അതായിരിക്കില്ല ഇപ്പൊ രണ്ടു മൂന്നു വര്ഷം കഴിഞ്ഞില്ലേ.കാലം മായ്ക്കാത്ത മുറിവില്ലല്ലോ അപ്പൊ കൊല്ലാനൊന്നും ആയിരിക്കില്ല വന്നത്..
അവൾ മുറ്റത്തു വന്നു നിൽക്കുന്ന അച്ഛനെ നോക്കി.തന്നെത്തന്നെയാണ് അച്ഛനും നോക്കുന്നതെന്ന് അറിഞ്ഞവൾ പെട്ടന്ന് തന്നെ കണ്ണുകളെ ദൂരേയ്ക്ക് പായിച്ചു.രണ്ടു പേരും ഒന്നും മിണ്ടാതെ അൽപനേരം വിഷമിച്ചു നിന്നെങ്കിലും അവസാനം ശിവൻ കുട്ടി തന്നെ മൗനം ഭഞ്ജിച്ചു.