..അജയൻ എന്തിയെ..
..ഇവിടുണ്ട്..ഉറങ്ങുവാ
..ഊം..
പെട്ടന്നവൾ തിരിഞ്ഞു നിലത്ത് കിടന്ന കുഞ്ഞിനെ വാരിയെടുത്ത് കുഞ്ഞിനെ കിടത്തിയിരുന്ന പ്ലാസ്റ്റിക് ഷീറ്റ് കാലു കൊണ്ട് നീക്കിക്കൊണ്ടു അവളച്ചനെ അകത്തേക്ക് ക്ഷണിച്ചു
..അച്ഛനെന്താ അവിടെ തന്നെ നിക്കുന്നെ..വാ കേറിവാ..
അത് കേട്ട് അയാൾ ഒരു ചെറിയ പുഞ്ചിരിയോടെ പതിയെ ഉമ്മറത്തേക്ക് കേറി.അവൾ വാരികയെടുത്ത് മാറ്റി ഷീറ്റു ഒന്ന് കൂടി കാലു കൊണ്ട് നീക്കി കസേര നീക്കിയിട്ടു കൊടുത്തു.ശിവൻകുട്ടി കസേരയിലേക്കിരിക്കും മുന്നേ നിലത്ത് കിടന്ന പ്ലാസ്റ്റിക് ഷീറ്റ് കയ്യിലെടുത്ത് മടക്കി അതിലിരുന്ന തലയിണയും ഒരുമിച്ച് ശ്യാമയുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു.
..ഇതിങ്ങനെ കാലു കൊണ്ട് തട്ടിക്കളിക്കരുത്.. കുഞ്ഞിന് കിടക്കാനുള്ളതല്ലേ മോളെ..
ആ പറച്ചിലും മോളെ വിളിയും അവളുടെ മനസ്സിലേക്ക് ഒരായിരം കുളിർമഴ ഒരുമിച്ച് പെയ്തിറങ്ങിയ പ്രതീതിയാണ് ഉണ്ടാക്കിയത്.അത്രയും നേരം മനസ്സിലുറഞ്ഞു കൂടിയ കാർമേഘം ഒരു നിമിഷം കൊണ്ട് ഉരുകിയൊലിച്ച്എവിടെ പോയെന്നു അവൾക്കു അത്ഭുതമായി.അച്ഛന്റെ സംസാരം കേട്ട് തങ്ങളോട് പരിഭവമൊന്നും ഇല്ലെന്നു അവൾക്കു മനസ്സിലായി.
..എന്തിയെ മോനാണോ അതോ മോളോ..
..ആ..മോനാ അച്ചാ..ദേ…
അവൾ കുഞ്ഞിനെ അൽപ്പം താഴ്ത്തിപ്പിടിച്ച് കാണിച്ചു.
..ആഹാ കൊള്ളാമല്ലോ മിടുക്കനാണല്ലോ.അമ്മയാണോടാ കുട്ടാ. ഇങ്ങനെ പുരികവും കണ്ണുമൊക്കെ എഴുതിയെ..
അച്ഛന്റെ പറച്ചില് കേട്ട് അവളൊന്നു ചമ്മി.
…അ.. അത് പിന്നെ കുഞ്ഞല്ലെന്നു വിചാരിച്ചാ അച്ചാ കണ്ണൊക്കെ എഴുതിയെ.പിന്നെ വേറാരും അങ്ങനെ വരാറില്ല അപ്പൊ ആ ധൈര്യത്തിലാ ഇങ്ങനൊക്കെ ചെയ്യുന്നേ …