..ശിവൻകുട്ടിയണ്ണാ..ദേ ഇത് അവൻ സ്നേഹിക്കുന്ന പെണ്ണാ.അവനിങ്ങ് വിളിച്ചോണ്ട് പൊന്നു…
..അവനിനി വേറെ പെണ്ണൊന്നും ആലോചിക്കേണ്ട..ഡീ സീതേ പോയി നിലവിളക്കു കത്തിച്ചോണ്ടു വാ …
..എന്നിട്ടു ഔദ്യോഗികമായി അങ്ങോട്ടു വിളിച്ച് കേറ്റ്….വാ പിള്ളാരെ …അമ്മ വിളക്കും കത്തിച്ചോണ്ടു വരട്ടെ നമുക്ക് മുറ്റത്ത് നിൽക്കാം.എന്നിട്ടു വലതു കാലു വെച്ചങ്ങോട്ടു കേറിചെല്ലു…
ശിവൻ കുട്ടിയുടേം സീതയുടേം കണ്ണിലിരുട്ടു കേറി.ഇത്രേം കാലം വളർത്തിക്കൊണ്ടു വന്ന മകൻ തങ്ങളോടൊരു വാക്കു പോലും പറയാതെ ഏതോ ഒരുത്തിയേയും വിളിച്ചോണ്ട് വന്നേക്കുന്നു.ശിവൻ കുട്ടി ആ പെണ്ണിനെ ശരിക്കൊന്നു നോക്കി.കാണാൻ തരക്കേടില്ല കണ്ടാൽ ഏകദേശം അവന്റെയൊക്കെ പ്രായം വരും.നല്ല പൊക്കവും അതിനനുസരിച്ചുള്ള തടിയും ഉണ്ട്.കാണുമ്പോ തന്നെ ഒരു തന്റേടി ലുക്കുണ്ട് ചിലപ്പോ തനിക്കങ്ങനെ തോന്നുന്നതാകാം എന്ന് അയാൾ മനസ്സിലോർത്തു.പക്ഷെ അയാളെ ആകെ തളർത്തിയത് മകന്റെ ആ പ്രവര്ത്തിയായിരുന്നു.നാട്ടുകാരോടൊക്കെ വീമ്പു പറഞ്ഞും വെല്ലു വിളിച്ചും ആ അവനെ വളർത്തിക്കൊണ്ടു വന്നത്.തന്റെ മോനെ ഇങ്ങനെ ഞങ്ങള് കഷ്ടപ്പെടുന്ന പോലെ കഷ്ടപ്പെടുത്തതെ വലിയ ഉദ്യോഗക്കാരനാക്കുമെന്നൊക്കെ അഹങ്കരിച്ചു നടന്നതാ.അവനൊരു ജോലികിട്ടിയിട്ടു വേണം എല്ലാവരുടെ മുന്നിലും ആളാവാൻ അന്തസ്സുള്ളൊരു വീട്ടീന്ന് നല്ല സ്ത്രീധനോം മേടിച്ച് കല്ല്യാണോം കഴിപ്പിച്ച് ആളുകളുടെ മൂന്നിലൊന്ന് ഞെളിയാൻ എന്നൊക്കെ കരുതി എന്തെല്ലാം പ്രതീക്ഷകളോടെ കാത്തിരുന്നതാ.എല്ലാം നശിപ്പിച്ചില്ലേ.അയാൾ ചിന്തിച്ചു കൊണ്ട് നിന്ന സമയത്ത് ശൈലജ വീണ്ടും പറഞ്ഞു.