മ്. രവിയുടെ പേരുകേട്ടപ്പോൾ ഉള്ള സന്തോഷം ഒരു നിമിഷം കൊണ്ട് മറഞ്ഞുപോയ പോലെയായിരുന്നു അവളുടെ മൂളക്കം.
അമ്മേ രവിയേട്ടനാണ് ഫോൺ അമ്മയ്ക്ക് തരാൻ പറഞ്ഞു.
സംസാരം കേട്ട് രവിക്ക് ചിരി വന്നു.
എന്തുപറ്റി മോളെ.
ജമീലയുടെ ഉമ്മയ്ക്ക് താല്പര്യമില്ലെന്ന് പറഞ്ഞു.
ങേ ?
ഹലോ രവി ദയനീയമായ ആ വിളി കേട്ട്.
അവൻ ചിരിച്ചുകൊണ്ട് ചേച്ചിയോട് പറഞ്ഞു. അവളെ പേടിപ്പിക്കാൻ പറഞ്ഞതാണ്. നാളെ അവളോട് ക്ലാസ്സ് കഴിഞ്ഞ് ജമീലയുടെ വീട്ടിലേക്ക് വരാൻ പറയൂ.
ചേച്ചി നെടുവീർപ്പെട്ടു കൊണ്ട്. ഞാൻ പേടിച്ചുപോയി രവി.
ആ ചേച്ചി ഭക്ഷണം ഒക്കെ കഴിഞ്ഞോ.? ഇന്നെന്തായിരുന്നു സ്പെഷ്യൽ.?
എന്തു സ്പെഷ്യൽ എന്നത്തെയും പോലെ ഇന്നും..
പിന്നെ ബാലേട്ടൻ വിളിച്ചിരുന്നോ.?
ആ അത് എന്നും വിളിക്കുന്നതുപോലെ വിളിക്കും.;
എന്തുപറ്റി ഒരു ഉഷാറില്ലായ്മ?
ഓ ഉഷാറാകാൻ അദ്ദേഹം അവിടെയല്ലേ.
ഹഹഹ എന്നാപ്പിന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞുകൂടെ.
അക്കരെ ഇക്കരെ നിന്നുകൊണ്ട് ടെൻഷൻ അടിക്കണോ.?
മോളുടെ പഠനം കാരണമാണ് അവിടെ തന്നെ നിൽക്കുന്നത്.
രവി ഭക്ഷണം കഴിച്ചോ?
ഞങ്ങളെല്ലാവരും കഴിച്ചു. ഞാൻ കിടക്കാൻ പോവുകയാണ്.
എന്തൊക്കെയാണ് പുതിയ ചേച്ചിയുടെ വിശേഷം.?
ചേട്ടൻ പോകാനായോ?
ഓ അവരുടെ വിശേഷം അവരോട് ചോദിക്കേണ്ട. എനിക്ക് ചോദിക്കാൻ പറ്റുമോ ചേച്ചി. ഹി ഹി
അവർ അടിച്ചു പൊളിക്കട്ടെ ചേച്ചി പറഞ്ഞു.
ഹാ…ചേട്ടൻ പോകുന്നത് വരെ ഉള്ളൂ. പിന്നെ ചേച്ചിയെ പോലെ തന്നെ എന്നാലും നിങ്ങടെ കാര്യം ഒക്കെ ആലോചിക്കുമ്പോൾ സങ്കടം തോന്നുകയാണ്.
അതെന്താ രവി അങ്ങനെ ഒരു സങ്കടം.