അങ്ങനെ ഇരിക്കെയാണ് കവലയിൽ ഹോട്ടൽ നടത്തിയിരുന്ന ഗോപലേട്ടൻ ന്റെ അച്ഛന്റെ പഴയയൊരു സുഹൃത്താണ്, പുള്ളിടെ മരുമോൻ കവലയിൽ ഒരു ജിം ഇടുന്നത്,
അവന്മാരുടെ നിർബന്ധം ക്കൊണ്ട് ഒള്ള തെറിയും വിളിച്ചു പോയതാണെങ്കിലും കൂടെ വന്നവരിൽ പലരും നിർത്തിയെങ്കിലും ഞാനത് നിർത്തിയിരുന്നില്ല, ആ സമയമാണ് വാരണം ആയിരം സിനിമ കാണാൻ ഇടയാവുന്നത്, അത് കണ്ട് ഇല്ലാത്ത കാമുകിയെയും മനസ്സിൽ കണ്ട് അവള് തേച്ചതായി മനസ്സിൽ ആവാഹിച്ചു പരുപാടി അങ്ങോട്ട് കിലുത്താൻ തുടങ്ങി, സത്യം പറയാല്ലോ…
ഒരു കൊല്ലം ക്കൊണ്ട് തന്നെ നിക്ക് നല്ലൊരു ബോഡി ബിൽഡ് ചെയ്തെടുക്കാൻ പറ്റി,
******************************************
“” എടാ ഞനെന്നാ വിട്ടേക്കുവാ.. ചെന്നിട്ട് വേണം മുത്തശ്ശിയെയൊന്ന് ഡോക്ടറെ കാണിക്കാൻ… “”
ഞാൻ അവന്മ്മാരോട് ഒരു സാലമും പറഞ്ഞു വിശാലിന്റെ ബൈക്കിന്റെ ചാവി കയ്യിലാക്കി..
“” ഏഹ്ഹ്….?? “” അതിന് അവന്മാര് എന്താണെന്ന് ചോദിച്ചു.
“” ആഹ്ഹ്… ഇടക്ക് വരണ തലവേദനയും തലകറക്കോമിപ്പോ ഇടക്കിടെ വർണുണ്ട്… “”
ഞാൻ എല്ലാരോടും പറഞ്ഞു വെളിയിലേക്ക് ഇറങ്ങി, വീട്ടിലേക്ക് വണ്ടി കയറ്റി നിർത്തുമ്പോ തുളസി തറയിൽ ആരോ കിടക്കുന്ന പോലെ തോന്നി നിക്ക്.. ഞാൻ ആക്സിലേറ്റർ വേഗത്തിൽ തിരിച്ചു. ഞാൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി
അവിടേക്ക് പാഞ്ഞടുക്കുമ്പോൾ മുപ്പത്തി മുക്കോടി ദൈവങ്ങളെയും ഞാൻ വിളിച്ചിരുന്നു, മൂക്കിന് താഴേക്ക് നീട്ടിയ ന്റെ വിരലുകളിൽ മുത്തശ്ശിയെന്ന ന്റെ ജീവൻ ഇല്ലാണ്ടായി ന്നെനിക്ക് മനസിലായി,
ഒന്നുറക്കെ അലറി കരയണം ന്ന് ആരോ ഉള്ളിൽ ഇരുന്ന് പറയുന്നുണ്ട്.. പക്ഷെ ഒന്ന് ചലിക്കാൻ കഴിയാത്ത അവസ്ഥ… ഞാനതേ ഇരിപ്പവിടിരുന്നു ന്റെ മുത്തശ്ശിയേം ചേർത്തു പിടിച്ച്