Tomboy love 8 ❤❤ [Fang leng]

Posted by

അപ്പോഴേക്കും നേഴ്സ് അമ്മുവുമായി അവിടേക്ക്‌ തിരികെ എത്തിയിരുന്നു ശേഷം റിപ്പോർട്ടുകൾ ഡോക്ടർക്ക്‌ കൈമാറി

ശ്രീ വിദ്യ : അപ്പോൾ ഞാൻ കുറച്ച് മെഡിസിൻസ് എഴുതാം അത് താഴെ ഫർമസിയിൽ നിന്നും കലക്ട് ചെയ്തോളു ഒരു മൂന്ന് മാസം ഈ മെഡിസിൻസ് ഉപയോഗിക്കണം ഒരു കാരണ വശാലും മെഡിസിൻസ് മുടക്കരുത് പിന്നെ ഓരോ മാസം കൂടുമ്പോൾ ഇവിടെ വന്നു പ്രോപ്പർ ചെക്ക്‌ അപ്പ് നടത്തണം അമ്മുവിന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ

അമ്മു : ശെരി ഡോക്ടർ

ശ്രീ വിദ്യ : എന്നാൽ പൊക്കൊളു ഇനി അടുത്ത മാസം വന്നാൽ മതിയാകും

അർജുൻ : ഒക്കെ ഡോക്ടർ ഇത്രയും പറഞ്ഞു അർജുൻ ഡോക്ടർ എഴുതിയ പ്രിസ്ക്രിപ്പ്ഷൻ കയ്യിൽ വാങ്ങിയ ശേഷം അമ്മുവിനോടൊപ്പം പുറത്തേക്ക് ഇറങ്ങി

അമ്മു : ദൈവമേ ഇതെത്ര മെഡിസിനാ ഈ എഴുതിയിരിക്കുന്നെ ഇത്രയും ഞാൻ കഴിക്കണോ

അർജുൻ : പിന്നെ വേണ്ടേ തുടക്കം ആയത് കൊണ്ടാ പിന്നീട് കുറച്ചോളും എന്തയാലും മൂന്നു മാസത്തേക്ക്‌ വാങ്ങാനുള്ള കാശ് ഇപ്പോൾ കയ്യിൽ കാണില്ല തത്കാലം നമുക്ക് ഒരു മാസത്തേക്ക്‌ മേടിക്കാം

അമ്മു : അത് മതി എല്ലാം കൂടി വാങ്ങിയിട്ട് ഇപ്പോൾ എന്തിനാ

ഇത്രയും പറഞ്ഞു അവർ ഫർമസിയിലേക്ക്‌ എത്തി

അർജുൻ : ഇതിൽ എഴുതിയിരിക്കുന്ന മരുന്നുകൾ വേണം മൂന്നു മാസത്തേക്ക്‌ എഴുയിട്ടുണ്ട് ടോട്ടൽ എത്ര യാകും എന്ന് പറയാമോ എന്നിട്ട് എടുത്താൽ മതിയാകും

“നിൽക്ക് സാർ നോക്കട്ടെ…. മൂന്നു മാസത്തേക്ക്‌ എല്ലാം കൂടി ഒരു 6 ലാക്സ് അടുപ്പിച്ചാകും സാർ ”

അമ്മു : 6 ലക്ഷമോ…

അർജുൻ പതിയെ അമ്മുവിന്റെ മുഖത്തേക്ക്‌ നോക്കി

Leave a Reply

Your email address will not be published. Required fields are marked *