എൻറെ പ്രണയമേ 3
Ente Pranayame Part 3 | Author : Churul
[ Previous Part ] [ www.kkstories.com]
കണ്ണാ….. എൻറെ താടിയിൽ പിടിച്ചു വലിച്ചുകൊണ്ട് നെഞ്ചിൽ കിടന്ന് അല്ലി കുസൃതിയോടെ വിളിച്ചു.. അവളുടെ കവിളുകൾ ഒന്നുകൂടി തുടുത്ത് ഇരിക്കുന്നതുപോലെ തോന്നി എനിക്ക്.. അവളുടെ കണ്ണുകളിൽ എന്നെ തന്നെ നഷ്ടപ്പെട്ട് കിടന്നിരുന്ന ഞാൻ ഒന്നു മൂളി.
വന്നതു മുതൽ ഒന്നും മിണ്ടാതെ വെറുതെ കണ്ണിൽ കണ്ണിൽ നോക്കി ഇങ്ങനെ കിടപ്പായിരുന്നു ഞങ്ങൾ.
നീ കോളേജിൽ ഭയങ്കര പോക്കിരി ആണെന്ന് ഒരു റിപ്പോർട്ട് എനിക്ക് കിട്ടിയിരുന്നു………. അവളെന്നെ കൂർപ്പിച്ചു നോക്കി എങ്കിലും അവളുടെ ആരെയും മോഹിപ്പിക്കുന്ന അധരങ്ങളിൽ കുസൃതി തന്നെ.
ങ്ഹേ.. അത് നീ എങ്ങനെ അറിഞ്ഞു……. എൻറെ സംശയം ഞാൻ ന്യായമായും ഉന്നയിച്ചു.. കോളേജിൽ നിന്നും എന്നെ ഇവൾക്ക് ഒറ്റിക്കൊടുത്തത് ആരാകും എന്ന ചിന്തയിൽ.
അതൊക്കെ ഞാൻ പൊക്കി മോനെ.. എന്നെപ്പറ്റി നീയൊന്നും അറിയുന്നില്ല എന്നെ ഉണ്ടായിരുന്നുള്ളൂ.. നിന്നെപ്പറ്റി ഞാൻ കാര്യങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു………. അവൾ എന്നെ ഒന്ന് തറപ്പിച്ചു നോക്കി അത് പറയുമ്പോൾ… എൻറെ ദൈവമേ ഞാനും സ്റ്റെഫിൻ തമ്മിലുള്ള ഇടപാട് വല്ലതും അറിഞ്ഞോ.. എൻറെ ഉള്ളുന്നു കിടുങ്ങി.
എന്തു കാര്യം….. അത്ര ശക്തി ഇല്ലാതെ ഞാൻ ചോദിച്ചു.
നീ കോളേജിലെ ഏതോ ഒരു ചെക്കനുമായി ഡെയിലി അടിയാണെന്ന്.. പോരാത്തതിന് വാസു മാമൻറെ പേരും പറഞ്ഞ് പ്രൊഫസർമാരെ എല്ലാം വിരട്ടി നിർത്തിയിരിക്കുകയാണെന്ന്……. അത് കേട്ടതും എനിക്ക് ആശ്വാസമായി.. എങ്കിലും വാസു മാമൻറെ കാര്യം പറഞ്ഞപ്പോൾ എന്റെ മനസ്സിൽ കുറെ മുഖങ്ങൾ മിന്നി മാഞ്ഞു.. വസുദേവൻ എന്ന വാസു മാമൻ അച്ഛൻറെ അച്ഛൻറെ ചേട്ടൻറെ മകനാണ്.. പുള്ളി ഒരു എം എൽ എ കൂടിയാണ്… കാര്യം ആ തായോളിയെ കൊണ്ട് നാട്ടുകാർക്ക് ഒരു ഉപകാരവും ഇല്ലെങ്കിലും എനിക്ക് അങ്ങേരുടെ പേരും പറഞ്ഞ് പ്രൊഫസർമാരെ ഒക്കെ ഒന്ന് വിരട്ടൽ ഒരു ശീലമായിരുന്നു.