അപ്പോഴേക്കും അവന്റെ ബോധം പോയി
മുറിയിലേക്ക് ഓടി വന്ന വിഷ്ണുവും അശോകനും സുമിത്രയും കാണുന്നത് നിലത്തു കിടക്കുന്ന ജോയെ ആയിരുന്നു
അത് കണ്ടു സുമിത്ര നിലവിളിച്ചുകൊണ്ട് അവനരികിലേക്ക് ഓടി… കൂടെ ബാക്കി ഉള്ളവരും
മുഖത്തു വെള്ളം തളിച്ചിട്ടും തട്ടി വിളിച്ചിട്ടും ജോ ഉണർന്നില്ല
അത് എല്ലാവരിലും പേടി ഉളവാക്കി
വിഷ്ണു അവന്റ കൈ പിടിച്ചു പൾസ് നോക്കി
പക്ഷെ ഒന്നും അറിഞ്ഞില്ല
വേഗം തതന്നെ അവന്റെ ഹൃദയമിടിപ്പ് നോക്കി
കുറഞ്ഞു കുറഞ്ഞു വരുന്ന ഹൃദയമിടിപ്പ് കേട്ട അയാൾ അപ്പോൾ തന്നെ ബാക്കി ഉള്ളവരോട് പറഞ്ഞു
വേഗം തന്നെ അശോകനും വിഷ്‌ണുവും കൂടെ ജോയെ താങ്ങി എടുത്തു വിഷ്ണു വന്ന കാറിൽ കയറ്റി
വേഗം തന്നെ അടുത്തുള്ള പ്രധാനആശുപത്രിയിലേക്ക് പോകാൻ ഡ്രൈവറോടയാൾ പറഞ്ഞു
ജോയെയും വഹിച്ചുകൊണ്ട് ആ കാർ വയൽ കടന്നു പോയി
********************************
ഹോളിക്രോസ്സ് ഹോസ്പിറ്റൽ
പകൽ സമയം ആയതിനാൽ ഒരുപാട് ആൾക്കാർ ആശുപത്രി സന്ദർശിച്ചു കൊണ്ടിരുന്നു
ഏക്കറുകൾ നീളമുള്ള ആ കണ്ണായപ്രദേശത്ത് വളരെ വിസ്തീർണ്ണമായി ആ ആറുനില കെട്ടിടം സ്ഥിതി കൊണ്ടു
“””മീരഡോക്ടറെ…”””
ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഇറങ്ങി വന്ന മീര തിരിഞ്ഞു നോക്കി
റൂം പൂട്ടി താക്കോലുമായി ഗായത്രി അങ്ങോട്ട് ഓടി വന്നു
“””എടി പെണ്ണെ… നിന്നോട് വന്ന അന്നുമുതൽക്കേ ഞാൻ പറയണതാ ചേച്ചി എന്ന് വിളിച്ചാൽ മതിയെന്ന്…”””