മീര അവളോട് ദേഷ്യപ്പെട്ടു
“””ഹാ.. ചൂടാവല്ലേ ഡോക്ടർ ചേച്ചി….”””
“””ദേ… പിന്നേം.. ഇത് ശെരിയാവൂല….”””
അതും പറഞ്ഞു മീര വേഗത്തിൽ നടന്നു
മുപ്പത്തിനടുത്ത് പ്രായം ചെന്ന ഒരു ലേഡി ഡോക്ടർ ആയിരുന്നു അവർ
ഹോളിക്രോസ്സിലെ പ്രധാന സർജൻമാരിൽ ഒരാൾ
ഗായത്രി പിറകെ ഓടി
“””ഹ.. പിണങ്ങല്ലേ മീരേച്ചി…ഞാൻ ഒന്ന് പറഞ്ഞോട്ടെ..”””
മീരക്കൊപ്പം ഓടി എത്താൻ അവൾ പരിശ്രമിച്ചു
“””ദേ ഗായത്രി നിന്നോട് ഞാൻ പറഞ്ഞതല്ലേ… കാര്യം നീ എന്റെ ജൂനിയർ ആണ്.. പക്ഷെ അത് പോലെ ആണോ നിങ്ങളോട് ഞാൻ പെരുമാറുന്നെ…”””
“””ചേച്ചി സീരിയസ് ആയിട്ടാണോ..?
“””ഒന്ന് പോടീ പെണ്ണെ…. അങ്ങനൊന്നുമില്ല… നീയൊക്കെ ഈ ബഹുമാനം തരുമ്പോൾ എനിക്ക് ഒരുമാതിരി അലർജി പോലെയാ…”””
മീര പറഞ്ഞു
“””വോ അങ്ങനെ…. അതാണ് പ്രശ്നം..ഓക്കെ മീരേച്ചി ഇനി ഞാൻ കാരണം അലർജി കൂടി ഇവിടാരും ചാവണ്ട…”””
“””ഓഹ് ഈ പെണ്ണ്… നീ എന്റെ പൊക കാണാൻ ആണോടി അവിടുന്ന് കുറ്റീം പറച്ചു ഇങ്ങട് വന്നത്…?
മീര കളിയായി ചോദിച്ചു
“””ഹാ.. അങ്ങനെയും പറയാം…”””
അവർ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ ആയിരുന്നു പിറകിൽ നിന്നൊരു നേഴ്‌സ് ഓടി വന്നവരെ വിളിച്ചത്
വിഷ്ണു വിളിച്ചറിയിച്ചത് പ്രകാരം ജോയുടെ ട്രീറ്റ്മെന്റിനായുള്ള സജ്ജീകരണങ്ങൾ അവർ അവിടെ ഒരുക്കി
അയാൾ അവിടെ തന്നെ ജോലി ചെയ്യുന്ന ഒരു ഡോക്ടർ ആയിരുന്നു
“””ആരാ ചേച്ചി വരുന്നേ.. വല്ല VIP യും ആണോ…?