“””ഹാ അതേ… വിഷ്ണുവിന്റെ ഒരു അടുത്ത ബന്ധത്തിൽ ഉള്ളതാ..”””
“””അപ്പൊ ചേച്ചി അല്ലെ പറഞ്ഞെ ഏതോ VIP ആണ് വരുന്നതെന്ന്..?
ഗായത്രി വീണ്ടും ചോദിച്ചു.. ജോയെകുറിച്ചറിയാൻ അവള്ക്ക് അതിയായ ആഗ്രഹം തോന്നി
“””ആ ഒരു കൊച്ചു VIP തന്നെ…ആലക്കൽ എന്ന് കേട്ടിട്ടുണ്ടോ…?
മീര ചോദിച്ചു
ഗായത്രി ആ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു
“””ഇല്ല… അത് ആരാ.?
“””അത് ആരുമല്ല… ആലക്കൽ ഫാമിലിയിലെ ആണ് ആ പയ്യൻ… അതായത് നമ്മടെ അശോകൻ സാറില്ലേ.. സാറിന്റെ അച്ഛന്റെ മൂത്ത മകളുടെ ഒരേയൊരു മകൻ..”””
“””ആര് നമ്മുടെ എംഡിയുടെ ഹസ്ബൻഡിന്റെയോ…?
ഗായത്രി അതിശയത്തോടെ ചോദിച്ചു
“””ആ അത് തന്നെ… സുമിത്രേടേ ഭർത്താവിന്റെ തന്നെ…”””
അപ്പോഴേക്കും മീരയുടെ പോക്കറ്റിൽ നിന്ന് ഫോൺ ബെല്ലടിച്ചു
കോട്ടിന്റെ പോക്കറ്റിൽ നിന്ന് അവൾ ഫോണെടുത്തു
“””നൂറായുസ്സാ സുമിത്രക്ക്…”””
ഫോണിൽ തെളിഞ്ഞു വന്ന സുമിത്രയുടെ പേര് കാണിച്ചുകൊണ്ട് അവൾ പറഞ്ഞു
“””ഹെലോ… മീര..””
മറുവശത്തു നിന്ന് ആദിപിടിച്ചുള്ള അവരുടെ ശബ്ദം കേട്ട് മീര ചിരിച്ചു
“””ദേ സുമിത്രെ കാറി കൂവി ബിപി കൂട്ടാൻ നിൽക്കണ്ടാട്ടോ… ജോമോന് ഇപ്പൊ ഒരു കുഴപവുമില്ല… എന്തോ കണ്ടു പേടിച്ചത് ആണ്… കൊറച്ചു നേരം ഒബ്സെർവേഷന് വച്ചിട്ട് പ്രശ്നം ഒന്നും ഇല്ലേൽ ഉച്ച തിരിഞ്ഞു അവനെ പറഞു വിട്ടേക്കാം…”””
സുമിത്രയേ സമാധാനിപ്പിച്ചുകൊണ്ട് മീര പറഞ്ഞു
അപ്പോഴാണ് ജോയുടെ പേര് ഗായത്രി കേട്ടത്