“””ജോ.. ജോമോൻ…”””
അവൾ ആ പേര് മനസ്സിൽ ഉരുവിട്ടു
കൊറച്ചു നേരത്തിനു ശേഷം മീര അവളുടെ അടുത്തേക്ക് വന്നു…
“””നീ വരുന്നില്ലേ…?
“””ഹ വരുന്നു..”””
മീരക്ക് പിറകെ ഗായത്രി നടന്നു
“””ജോമോനെന്ന് പറഞ്ഞാൽ സുമിത്രക്കും അശോകനും ജീവനാ… അതാ അവൾ ഇപ്പൊ വിളിച്ചത്. ഇനി നീ നോക്കിക്കോ ഡിസ്ചാർജ് വാങ്ങി അവൻ പോണത് വരെ ഈ ഫോണിന് ഇനി വിശ്രമം കാണില്ല…മിനിറ്റിന് മിനിറ്റിന് വിളിച്ചോണ്ടിരിക്കും..”””
മീര സുമിത്രയുടെ സ്വഭാവം ഓർത്തു പറഞ്ഞു
ഗായത്രി അത് ചിരിച്ചുകൊണ്ട് കേട്ടു
അവൾക്കപ്പോഴും അവനെക്കുറിച്ചറിയാൻ ആഗ്രഹം കൂടി കൂടി വന്നു
“””ഭാഗ്യം ചെയ്ത ജന്മം തന്നെ അല്ലെ അയാളുടേത്… ഇത്രക്ക് സ്നേഹമുള്ള ബന്ധങ്ങൾ ലഭിക്കാൻ..”””
തന്റെ കാര്യം ഓർത്തു ഗായത്രി പറഞ്ഞു
“””ഭാഗ്യം ചെയ്തതോ… ഞാൻ കണ്ടതിൽ വച്ചു ഏറ്റവും ഭാഗ്യം കെട്ട ജീവിതം അവന്റെ ആയിരുന്നു..”””
മീരയുടെ മുഖത്തെ ചിരി മാഞ്ഞു… അവളാകെ വിഷമത്തിൽ ആയി
“””അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്…?
“””അത് അങ്ങനെയാ ഗായത്രി… പറയുമ്പോൾ എന്താ… ഇത്രയും സ്നേഹമുള്ള കുടുംബം.. കുടുംബക്കാർ.. ബന്ധുക്കൾ…. കോടി കണക്കിന് സ്വത്തുക്കൾക്കും സ്ഥാപങ്ങൾക്കും അവന്റെ മുത്തച്ഛന്റെയും മുത്തശിയുടെയും കാലശേഷം ഒരേയൊരു അവകാശി…”””
“””അത്രെയും പോരെ ചേച്ചി അവനെ ഭാഗ്യവാൻ എന്ന് വിളിക്കാൻ…”””
ഗായത്രി പറഞ്ഞു… മീര അവളെ ഒന്ന് നോക്കി
“””പോരാ… അവന് അച്ഛനില്ല.. അമ്മയില്ല… അവന്റെ ഇപ്പോഴത്തെ ഓർമ്മയിൽ അച്ഛന്റെയും അമ്മയുടെയും പഴകിയ കൊറച്ചു ഓർമ്മകൾ മാത്രം… പിന്നെ വർഷങ്ങളായി കൂട്ടിനു ഭ്രാന്തും…”””