നിലത്തു കിടക്കുന്ന ആൾക്ക് മുൻപിലെ ജനലിൽ അയാൾ കൈ എത്തിച്ചു പിടിച്ചു
പേടിച്ചരണ്ടു നിലത്തു കിടക്കുന്ന അവൻ ജനൽ കമ്പികളിൽ മുറുക്കെ പിടിച്ച ആ കൈ കണ്ടു
മനസ്സിന്റെ സമനില തെറ്റിയ അവൻ ആകാംഷയോടെ ആ കൈകളിലേക്ക് നോക്കി കിടന്നു
ഇടതു കൈതണ്ടക്ക് മുകളിൽ പച്ചകുത്തിയ ഒരു കുരിശു രൂപത്തിൽ അവന്റെ ശ്രദ്ധ പതിഞ്ഞു
പൊടുന്നനെ അവന്റെ ബോധം മറയാൻ തുടങ്ങി
കണ്ണുകൾ അടഞ്ഞു തുടങ്ങി
മഴയുടെ ശക്തി കൂടി തുടങ്ങി
അവസാനമായി കണ്ണുകൾ അടയുമ്പോഴേക്കും അവൻ കണ്ടു തന്റെ നേരെ പാഞ്ഞടുക്കുന്ന ഒരു തിളങ്ങുന്ന രൂപത്തെ
ശക്തിയിൽ അവൻ നിലവിളിച്ചു
പക്ഷെ നിമിഷങ്ങൾ കൊണ്ട് അവന്റെ ബോധം പൂർണ്ണമായും നഷ്ടമായി
****************************
പാലക്കാട് ജില്ലയിലെ പേര് കേൾക്കാത്ത ഒരു ഗ്രാമം
നിറയെ പടശേഖരങ്ങളും തെങ്ങുകളുമായി ഒരു ഭൂപ്രദേശം
ചെറിയ ചെറിയ കടകൾ നിറഞ്ഞ ഒരു കൊച്ചു കവല
അത് കാണുമ്പോഴേ അറിയാൻ കഴിയും പുരോഗമനവാദികൾ അതികം കൈ വെക്കാത്ത ഒരു സ്ഥലമാണ് അതെന്ന്
ആ കവല താണ്ടി ഒരു കാർ ആലിക്കൽ തറവാട് ലക്ഷ്യമാക്കി പാഞ്ഞു
കൊയ്യാറായ പാടവരമ്പിലെ മണ്ണിട്ട വഴിയിലൂടെ ആ കാർ സഞ്ചാരിച്ചു
അതികം വൈകാതെ തന്നെ ആലിക്കൽ തറവാടിന്റെ ഗേറ്റ് കടന്നു വണ്ടി ആ വലിയ മുറ്റത്തു പ്രവേശിച്ചു
കാറിൽ നിന്ന് മാന്യമായി വേഷം ധരിച്ച ഒരാൾ വെളിയിലിറങ്ങി
ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു കണ്ണട എടുത്തു മുഖത്തു വച്ചു