തന്നെ വിളിച്ചു വരുത്തിയത് എന്തിനാണെന്ന് അയാൾ അശോകനോട് ചോദിച്ചു
ആലിക്കൽ കുടുംബത്തിലെ ഗ്രഹനാഥൻ ആണ് താഴെ ഇരുന്ന രാഘവൻ
അയാൾക്ക് രണ്ടു മക്കൾ ആണ് അതിൽ ഇളയവൻ ആണ് അശോകൻ
“””അത് പിന്നെ…ഇന്നലെ രാത്രി ഒരു മൂന്നുമണി കഴിഞ്ഞു കാണും… രാത്രിക്കത്ത മരുന്നും ഭക്ഷണവുമൊക്കെ കൊടുത്തു റൂമിൽ കിടത്തിയത് ആയിരുന്നു ജോമോനെ..””
“””പിന്നെന്തു പറ്റി…?
“””എന്ത് സംഭവിച്ചെന്ന് അറിയില്ല.. പക്ഷെ റൂമിൽ നിന്ന് അവന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട ഞങ്ങൾ അങ്ങോട്ട് കയറി ചെന്നത്… പക്ഷെ റൂമിൽ പ്രത്യേകിച്ച് ഒന്നും തന്നെ ഇല്ലായിരുന്നു…”””
കസേരയിലേക്ക് ഇരുന്നുകൊണ്ട് അശോകൻ വിശദീകരിച്ചു
“””അവൻ പിന്നെ എന്തിനാ നിലവിളിച്ചത്…?
വിഷ്ണു സംശയത്തോടെ ചോദിച്ചു
“””അറിയില്ല വിഷ്ണു.. ഞങ്ങൾ ചെല്ലുമ്പോൾ കണ്ടത് ബോധം കെട്ടു കിടക്കുന്ന ജോയെ ആണ്…. പിന്നെ വെള്ളം ഒക്കെ തളിച്ച് എഴുന്നേപ്പിച്ചു…ഞങ്ങളൊക്കെ പരിജയം ഇല്ലാത്തവരെ പോലെയാ അവൻ അപ്പോ കണ്ടത്… ആകെ ഒച്ചപ്പാടും ബഹളവും… പിന്നെ ഹോം നേഴ്സ് വന്നു മരുന്നു കൊടുത്തുറക്കി…”””
തലേന്നത്തെ വിശേഷം മുഴുവൻ പറഞ്ഞയാൾ നിരാശനായി ഇരുന്നു
അപ്പോളേക്കും താഴെനിന്ന് അശോകന്റെ ഭാര്യ സുമിത്ര കയറി വന്നു…
താഴെ മറ്റുള്ളവരെ ആശ്വസിപ്പിച്ചു നിന്ന അവർ മുകളിൽ എത്തിയപ്പോഴേക്കും വിങ്ങി പൊട്ടിയിരുന്നു
“””വിഷ്ണു.. നമ്മടെ ജോ… അവന് തീരെ സുഖമില്ലാതായി വരുവാ…. ഇത്രയും നാളും എന്നേം അശോകേട്ടനേയും ഒക്കെ തിരിച്ചറിയുമായിരുന്നു.. ഇന്നിപ്പോ അതിനും കൂടി എന്റെ കുട്ടിക്ക് പറ്റണില്ല….”””